Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

മൊത്ത വില്പനയിൽ 6 ശതമാനം വർധനവ് രേഖപ്പെടുത്തി മാരുതി സുസുക്കി

മുംബൈ: ജൂണിൽ മൊത്തം 5.7 ശതമാനം വർദ്ധനവോടെ 1,55,857 യൂണിറ്റുകളുടെ വില്പന രേഖപ്പെടുത്തി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ). വാഹന നിർമ്മാതാവ് 2021 ജൂണിൽ 1,47,368 യൂണിറ്റുകളുടെ വില്പനയായിരുന്നു നടത്തിയത്. 2021 ജൂണിലെ 1,30,348 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം മാരുതിയുടെ ആഭ്യന്തര വിൽപ്പന 1.28 ശതമാനം വർധിച്ച് 1,32,024 യൂണിറ്റായി. അതേസമയം, ആൾട്ടോയും എസ്-പ്രസ്സോയും ഉൾപ്പെടുന്ന മിനി കാറുകളുടെ വിൽപ്പന 14,442 യൂണിറ്റായി കുറഞ്ഞു, കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഇത് 17,439 യൂണിറ്റുകളായിരുന്നു. അതേസമയം, സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ തുടങ്ങിയ മോഡലുകൾ ഉൾപ്പെടെയുള്ള കോംപാക്റ്റ് സെഗ്‌മെന്റിന്റെ വിൽപ്പന 2021 ജൂണിലെ 68,849 യൂണിറ്റിൽ നിന്ന് 77,746 യൂണിറ്റായി ഉയർന്നു.

കമ്പനിയുടെ മിഡ്-സൈസ് സെഡാനായ സിയാസിന്റെ വിൽപ്പന 2021 ജൂണിലെ 602 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം 1,507 യൂണിറ്റായി വർധിച്ചു. എന്നിരുന്നാലും, യൂട്ടിലിറ്റി വിഭാഗത്തിലെ വാഹന വിൽപ്പന മുൻ വർഷത്തെ 28,172 വാഹനങ്ങളെ അപേക്ഷിച്ച് 18,860 യൂണിറ്റായി കുറഞ്ഞതായി മാരുതി സുസുക്കി പറഞ്ഞു. കൂടാതെ, കമ്പനിയുടെ കയറ്റുമതി കഴിഞ്ഞ മാസം 23,833 യൂണിറ്റായി ഉയർന്നതായി മാരുതി സുസുക്കി കൂട്ടിച്ചേർത്തു. എന്നിരുന്നാലും കമ്പനിയുടെ ഓഹരികൾ 1.09 ശതമാനം ഇടിഞ്ഞ് 8377.30 രൂപയിലെത്തി.

X
Top