Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക്ക് എസ്‌യുവി അടുത്ത വർഷം പുറത്തിറങ്ങും

അഹമ്മദാബാദ് : പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി ഗുജറാത്തിൽ നിർമ്മിക്കുമെന്നും, ഹൻസൽപൂരിലെ കമ്പനിയുടെ നിലവിലുള്ള നിർമ്മാണ കേന്ദ്രത്തിലേക്ക് പുതിയ പ്ലാന്റ് ചേർക്കുമെന്നും അറിയിച്ചു.

ഹൻസൽപൂരിൽ കാർ നിർമ്മാണ പ്ലാന്റ് നടത്തുന്ന സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് (SMG), മാരുതി സുസുക്കിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്, 2017 ഫെബ്രുവരിയിലാണ് ഇവർ പ്രവർത്തനം ആരംഭിച്ചത്.

നിലവിൽ, ഹൻസൽപൂരിലെ മുഴുവൻ എസ്എംജി സൗകര്യത്തിനും മൂന്ന് പ്ലാന്റുകളുണ്ട്’ ഇപ്പോൾ, ഇവി നിർമ്മിക്കാൻ, ഒരു പുതിയ പ്ലാന്റ് കൂടി ഇവിടെ നിർമിക്കും.,” മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ രാഹുൽ ഭാരതി പറഞ്ഞു.

2022 മാർച്ചിൽ, എസ്എംജിയുടെ മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപ്പറേഷൻ ഇവി നിർമ്മാണത്തിനായി ഹൻസൽപൂർ പ്ലാന്റിൽ 3,100 കോടി രൂപ നിക്ഷേപിക്കുന്നതിന് ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു, ഭാരതി പറഞ്ഞു.

ഇവി കൺസെപ്റ്റ് കാർ ഇതിനകം അനാച്ഛാദനം ചെയ്തിട്ടുണ്ട്. 550 കിലോമീറ്റർ റേഞ്ചും (ഒറ്റ ചാർജിൽ) 60 കിലോവാട്ട് മണിക്കൂർ ബാറ്ററിയുമുള്ള ഒരു ഹൈ-സ്പെസിഫിക്കേഷൻ എസ്‌യുവിയായിരിക്കും ഇത്,” അദ്ദേഹം പറഞ്ഞു,

മാരുതി സുസുക്കിയുടെ ഈ ഗുജറാത്ത് സ്ഥാപനത്തിന് 7.5 ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയുണ്ട്, ഇവിടെ നിർമ്മിക്കുന്ന വാഹനങ്ങൾ ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും വിൽക്കുന്നു. ബലേനോ, സ്വിഫ്റ്റ്, ഡിസയർ, ഫ്രോങ്ക്സ്, ടൂർ എസ് എന്നീ മോഡലുകളാണ് കമ്പനി ഈ സൗകര്യത്തിൽ നിർമ്മിക്കുന്നതെന്ന് ഭാരതി പറഞ്ഞു.

X
Top