ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റെക്കോര്‍ഡ് വില്‍പന: മാരുതി സുസുക്കി ഓഹരിയില്‍ ബുള്ളിഷായി ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: അറ്റാദായത്തില്‍ 334 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മാരുതി സുസുക്കി ഓഹരിയില്‍ ബുള്ളിഷായിരിക്കയാണ് ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍. ജെഫറീസ് ലക്ഷ്യവില 12,000 രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ സിറ്റി 12500 ആണ് ലക്ഷ്യവില നല്‍കുന്നത്. യുബിഎസ് 12,000 രൂപ ടാര്‍ഗറ്റ് നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു.

ലക്ഷ്യം 8700 രൂപയാക്കി ഉയര്‍ത്തിയ ജെപി മോര്‍ഗന്‍ ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. രണ്ടാം പാദ ഇബിറ്റ 45 ശതമാനം ഉയര്‍ന്ന് 16 പാദ ഉയരത്തിലെത്തിയ കാര്യം ജെഫരീസ് എടുത്തു പറഞ്ഞു. ഡിമാന്റും മാര്‍ജിനും സന്തുലിതമായി പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2023-25 ല്‍ അളവ് അനുമാനം 3 ശതമാനമാക്കി ഉയര്‍ത്തിയ സിറ്റി, ഇബിറ്റ അനുമാനം 6 ശതമാനമാക്കി. മികച്ച ആവറേജ് സെല്ലിംഗ് പ്രൈസ്, ശക്തമായ എസ് യുവി സാന്നിധ്യം എന്നിവയാണ് തങ്ങളെ ആകര്‍ഷിച്ചതെന്ന് യുബിഎസും പറഞ്ഞു.

സെപ്തംബര്‍ പാദത്തില്‍ മൊത്തം 5.17 ലക്ഷം വാഹനങ്ങളാണ് മാരുതി സുസുക്കി വില്‍പന നടത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനം വര്‍ധന. എക്കാലത്തേയും മികച്ച വില്‍പനയാണിത്.

അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 475.3 കോടി രൂപയില്‍ നിന്ന് 2,061.5 കോടി രൂപയായായി ഉയര്‍ന്നു. പ്രവര്‍ത്തനവരുമാനം
46 ശതമാനം ഉയര്‍ത്തി 29,931 കോടി രൂപയാക്കാനുമായി.

X
Top