സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

10 മില്യൺ ഡോളർ സമാഹരിച്ച് മസായ് സ്‌കൂൾ

മുംബൈ: ഒമിദ്യാർ നെറ്റ്‌വർക്ക് ഇന്ത്യ നേതൃത്വം നൽകിയ സീരീസ് ബി ഫണ്ടിംഗ് റൗണ്ടിൽ 10 മില്യൺ ഡോളർ സമാഹരിച്ച് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ്, ഡാറ്റ അനലിറ്റിക്‌സ് എന്നിവയിൽ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനമായ മസായ് സ്‌കൂൾ. കായിക താരങ്ങളായ മിതാലി രാജും, ബൈചുങ് ബൂട്ടിയയും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി.

അതേസമയം മിതാലി രാജിന്റെയും ബൂട്ടിയയുടെയും നിക്ഷേപം സംബന്ധിച്ച വിശദാംശങ്ങൾ മസായ് സ്കൂൾ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ നിലവിലുള്ള സ്ഥാപന നിക്ഷേപകരും, ഇന്ത്യ ക്വോഷ്യൻറ്, യൂണിറ്റസ് വെഞ്ചേഴ്സ്, ആൾട്ടീരിയ ക്യാപിറ്റൽ എന്നിവരും സീരീസ് ബി ഫണ്ടിംഗിൽ പങ്കെടുത്തു.

രണ്ട് പുതിയ കോഴ്‌സ് വിഭാഗങ്ങൾ ആരംഭിക്കുന്നതിനും സോഫ്റ്റ്‌വെയർ വികസനത്തിലും ഡാറ്റാ അനലിറ്റിക്‌സിലും നിലവിലുള്ള നൈപുണ്യ കോഴ്‌സ് വികസിപ്പിക്കുന്നതിനും ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിന് പുറമെ സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കുള്ള അപ്‌സ്‌കില്ലിംഗ് കോഴ്‌സായ മസായ്‌എക്‌സും, കോളേജ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം നൽകുന്ന ‘സ്‌കോളർ പ്രോഗ്രാമും’ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നു.

ശുക്ല, നൃപുൽ ദേവ്, യോഗേഷ് ഭട്ട് എന്നിവർ ചേർന്ന് 2019-ൽ സ്ഥാപിച്ച മസായ് സ്കൂൾ, കഴിഞ്ഞ വർഷം ഒക്‌ടോബറിൽ സീരീസ് എ ഫണ്ടിംഗിൽ 5 മില്യൺ ഡോളർ സമാഹരിച്ചു. ക്രെഡിലെ കുനാൽ ഷായെ കൂടാതെ, പേടിഎമ്മിലെ വിജയ് ശേഖർ ശർമ്മ, ഡൽഹിവേരിയിലെ മോഹിത് ടണ്ടൻ, ട്രാക്ക്‌സ്‌നിലെ അഭിഷേക് ഗോയൽ എന്നിവരുടെ പിന്തുണയും മസായ് സ്‌കൂളിന് ഉണ്ട്.

94 ശതമാനത്തിലധികം പ്ലേസ്‌മെന്റ് നിരക്കും ശരാശരി 7.5 ലക്ഷം രൂപയുടെ വാർഷിക പാക്കേജുമായി 25 ബാച്ചുകളിലായി 2,000-ത്തിലധികം വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകിയതായി മസായ് സ്കൂൾ അവകാശപ്പെടുന്നു.

X
Top