Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

മ്യൂച്വൽ ഫണ്ട് എസ്ഐപികളുടെ എണ്ണത്തിൽ വൻവർധന

മുംബൈ: മ്യൂച്വൽ ഫണ്ട് എസ്ഐപികളുടെ എണ്ണത്തിൽ വൻവർധനവ്. 2024 ജനുവരിയിൽ 51.84 ലക്ഷം പുതിയ എസ്ഐപികൾ റജിസ്റ്റർ ചെയ്തു. എസ്ഐപിയിലൂടെ കൈകാര്യെ ചെയ്യുന്ന ആസ്തി ഡിസംബറിലെ 9.95 കോടിയിൽ നിന്നും ജനുവരിയിൽ 10.26 കോടിയായി വർധിച്ചു.

മ്യൂച്വൽ ഫണ്ട് ഫോളിയോകളുടെ എണ്ണം 16.95 കോടിയിലെത്തി. ജനുവരിയിൽ 20 ഓപ്പൺ എൻഡഡ്, ക്ലോസ് എൻഡ് സ്കീമുകൾ ആരംഭിച്ചു. ഇതിൽ നിന്നും 6,817 കോടി രൂപ സമാഹരിച്ചു. ജനുവരിയിൽ മാത്രം 18,838.33 കോടി രൂപയാണ് എസ്ഐപി നിക്ഷേപം.

മ്യൂച്വൽ ഫണ്ട് മേഖലയിൽ കൈകാര്യം ചെയ്യുന്ന അറ്റ ആസ്തി (Net AUM) 52.74 കോടിയായി ഉയർന്നു. കഴിഞ്ഞ ഡിസംബറിൽ 50.77 കോടിയായിരുന്നു.
ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം സുസ്ഥിരമായ വളർച്ചയുടെ പാതയിലാണെന്നും, രാജ്യത്തുടനീളമുള്ള റീട്ടെയിൽ നിക്ഷേപമാണ് ആത്മവിശ്വാസത്തിന് കാരണമെന്നും ആംഫി ചീഫ് എക്സിക്യൂട്ടീവ് വെങ്കട്ട് ചലസാനി പറഞ്ഞു.

X
Top