കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

രാജസ്ഥാനില്‍ വന്‍ ലിഥിയം ശേഖരം കണ്ടെത്തി, രാജ്യത്തെ ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റും


ജയ്പൂര്‍: രാജസ്ഥാനില്‍ വലിയ തോതില്‍ ലിഥിയം ശേഖരം കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ശേഖരം രാജ്യത്തിന്റെ 80 ശതമാനം ആവശ്യവും നിറവേറ്റാന്‍ പര്യാപ്തമാണ്.

രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലെ ദേഗാന മുന്‍സിപ്പാലിറ്റിയിലാണ് ശേഖരം. വൈദ്യുതി വാഹനങ്ങളില്‍ ബാറ്ററി നിര്‍മ്മിക്കാനുപയോഗിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ലിഥിയം. ലിഥിയം,കോബാള്‍ട്ട്, നിക്കല്‍ എന്നീ ബാറ്റ നിര്‍മ്മാണ ഘടകങ്ങള്‍ നിലവില്‍ രാജ്യം ഇറക്കുമതി ചെയ്യുകയാണ്.

എന്നാല്‍ ജമ്മുകശ്മീരില്‍ ഈയിടെ 59 ലക്ഷം ടണ്‍ ലിഥിയം കണ്ടെത്തി. ആഗോള ലിഥിയം ഉത്പാദനത്തിന്റെ 47 ശതമാനവും ഓസ്‌ട്രേലിയയിലാണ്. 30 ശതമാനം ചിലിയും 15 ശതമാനം ചൈനയും വഹിക്കുന്നു.

സംസ്‌ക്കരണത്തിന്റെ 58 ശതമാനവും ചൈനയില്‍ നടക്കുമ്പോള്‍ 29 ശതമാനം ചിലിയും 10 ശതമാനം അര്‍ജന്റീനയും നിവര്‍ത്തിക്കുന്നു. പുതിയ ശേഖരത്തിന്റെ കണ്ടുപിടുത്തം രാജ്യത്തെ വൈദ്യുത വാഹന വിപണിയില്‍ കുതിപ്പിന് കാരണമാകും.

X
Top