
ന്യൂഡല്‍ഹി: 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 45 ശതമാനം താഴെ 1955 രൂപയിലാണ് പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരി മാസ്‌ടെക്കുള്ളത്. ചൊവ്വാഴ്ച 1.60 ശതമാനം ഇടിവ് നേരിട്ട ഓഹരി ഈ വര്‍ഷത്തില്‍ ഇതുവരെ 35 ശതമാനം ദുര്‍ബലമായി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നേരിട്ട തിരിച്ചടി 21 ശതമാനമാണ്.
എന്നാല്‍ വില 1900 രൂപയിലേക്ക് വീഴുമെന്ന് പ്രവചിച്ചിരിക്കയാണ് ഷെയര്‍ ഇന്ത്യ, വൈസ്പ്രസിഡന്റ് രവി സംഗ്. ടിപ്‌സ്2ട്രേഡ്‌സിലെ പവിത്ര ഷെട്ടി പറയുന്നതനുസരിച്ച് 2060 രൂപ ഭേദിച്ചാല്‍ മാത്രമേ സ്റ്റോക്ക് ശക്തിയാര്‍ജ്ജിക്കൂ. അടുത്ത ദിവസങ്ങളില്‍ 1930 രൂപവരെ ഇടിയാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരും ഓഹരി വാങ്ങാന്‍ ശുപാര്‍ശ ചെയ്യുന്നില്ല.
2021 ല്‍ നിക്ഷേപകന് പതിന്മടങ്ങ് നേട്ടം നല്‍കിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് മാസ്‌ടെക്. എന്നാല്‍ 2022 ആരംഭിച്ചതോടെ വിലതകര്‍ച്ച തുടങ്ങി. 3040 രൂപ വിലയുണ്ടായിരുന്ന ഓഹരി 2935 രൂപയിലെയ്ക്ക് ചുരുങ്ങി. ഈ സമയത്ത് 3.5 ശതമാനം നഷ്ടമാണ് ഓഹരി നേരിട്ടത്.
5875.76 കോടി വിപണി മൂല്യമുള്ള മാസ്‌ടെക്ക് ഒരു ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്‌പെഷ്യലിസ്റ്റാണ്. സ്ഥാപനങ്ങളുടെ സാങ്കേതിക പരിഹാരങ്ങള്‍ കമ്പനി നിര്‍വഹിക്കുന്നു.
യു.കെ, യൂറോപ്പ് , വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, ആപ്ലിക്കേഷന്‍ മെയിന്റനന്‍സ്, ബിസിനസ് ഇന്റലിജന്‍സ്, ഡാറ്റ വെയര്‍ഹൗസിംഗ്, ടെസ്റ്റിംഗും അഷ്വറന്‍സും ലെഗസി നവീകരണം എന്നിവ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നു. ജൂണിലവസാനിച്ച പാദത്തില്‍ അറ്റാദായം 77.16 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായി.
തൊട്ടുമുന്‍വര്‍ഷത്തെ സമാനപാദത്തില്‍ അറ്റാദായം 69.30 കോടി രൂപമാത്രമായിരുന്നു. വില്‍പന വരുമാനം 10.41 ശതമാനം വര്‍ധിച്ച് 570.25 കോടി രൂപയുമായി. പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയ കമ്പനിയുടെ 5.5 ലക്ഷം ഓഹരികളാണ് കൈവശം വയ്ക്കുന്നത്. 1.83 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇത്.