കൊച്ചി: മൗറീഷ്യസില്‍ ഷെല്‍ കമ്പനികളുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മൗറീഷ്യസ് ധനമന്ത്രി മഹീന്‍ കുമാര്‍ സീറുത്തന്‍ മൗറീഷ്യസ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.
ഇതേക്കുറിച്ച് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ജനുവരി മാസത്തില്‍ നടത്തിയ ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനമില്ലാത്തതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ലമെന്‍റില്‍ രേഖാമൂലം ഉയര്‍ന്നു വന്ന ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മൗറീഷ്യസില്‍ ഷെല്‍ കമ്പനികള്‍ക്കു പ്രവര്‍ത്തിക്കാന്‍ നിയമപരമായ അനുമതിയില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.