
മുംബൈ: ഏക്കർഏജ് ബിൽഡേഴ്‌സിന്റെ 97.61 ശതമാനം ഓഹരികൾ സ്വന്തമാക്കി മാക്സ് എസ്റ്റേറ്റ്സ്. 322.50 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യത്തിനായിരുന്നു ഏറ്റെടുക്കലെന്നും, നിർദിഷ്ട ഇടപാട് പൂർത്തിയായതായും മാക്‌സ് വെഞ്ച്വേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് അറിയിച്ചു.
ഭൂരിപക്ഷം ഓഹരികളുടെയും ഏറ്റെടുക്കൽ പൂർത്തിയാക്കിയതിന്റെ ഫലമായി ഏക്കർഏജ് ബിൽഡേഴ്സ് കമ്പനിയുടെ ഒരു സ്റ്റെപ്പ്-ഡൗൺ സബ്‌സിഡിയറിയായി മാറിയതായി മാക്‌സ് വെഞ്ച്വേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഏക്കർഏജ് ബിൽഡേഴ്‌സിന്റെ 100 ശതമാനം ഓഹരികൾ കമ്പനി ഏറ്റെടുക്കുമെന്ന് മാക്സ് എസ്റ്റേറ്റ്സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ശേഷിക്കുന്ന 2.39% ഇക്വിറ്റി ഓഹരികളുടെ ഏറ്റെടുക്കൽ 2023 ഫെബ്രുവരിയോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്സ് ഗ്രൂപ്പിന്റെ ഒരു ഇന്ത്യൻ പൊതു കമ്പനിയാണ് മാക്സ് വെഞ്ചേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. കൂടാതെ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസായ മാക്സ് എസ്റ്റേറ്റ്സിന്റെ ഹോൾഡിംഗ് കമ്പനിയാണിത്.