വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

മാക്‌സ് സുപ്രീം ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക്

കൊച്ചി: കേരളത്തില്‍ നിന്ന് പ്രാരംഭ ഓഹരി വില്‍പ്പന വഴി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്ന കമ്പനികളുടെ എണ്ണം കൂടുകയാണ്. പാലക്കാട് നെമ്മാറ ആസ്ഥാനമായ മാക്‌സ് സുപ്രീം ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ് ആണ് ഈ രംഗത്തേക്ക് പുതുതായി കാല്‍വയ്ക്കുന്നത്.

ബി.എസ്.ഇ എസ്.എം.ഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ച് എക്‌സ്‌ചേഞ്ചിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി.

മൊത്തം 17.20 ലക്ഷം പുതു ഓഹരികള്‍ വഴി 10.66 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ബി.എസ്.ഇയില്‍ സമര്‍പ്പിച്ച ഡി.ആര്‍.എച്ച്.പി വ്യക്തമാക്കുന്നു. 10 രൂപ മുഖ വിലയുള്ള ഓഹരി ഒന്നിന് 62 രൂപ പ്രകാരമായിരിക്കും വില്‍പ്പന. അതായത് മുഖവിലയേക്കാള്‍ 52 രൂപ അധികം.

മൊത്തം ഓഹരികളില്‍ 54.56 ലക്ഷം രൂപ മൂല്യ വരുന്ന 88,000 ഓഹരികള്‍ സ്ഥാപന നിക്ഷേപകര്‍ക്കായി നീക്കി വച്ചിട്ടുണ്ട്.

ബാക്കി 10.1 കോടി രൂപ മൂല്യം വരുന്ന 16.32 ലക്ഷം ഓഹരികളാണ് പൊതു നിക്ഷേപകര്‍ക്കായി ലഭ്യമാകുക. കമ്പനിയുടെ മൊത്തം ഓഹരികളുടെ 30.07 ശതമാനമാണ് ഐ.പി.ഒ വഴി വിറ്റഴിക്കുന്നത്.

X
Top