- എം- പേ, എം- ഗോൾഡ്, എം- സ്ക്രീൻ എന്നിവ
- ലോഗോയും ബ്രാൻഡ് ഐഡൻ്റിറ്റിയും പുറത്തിറക്കി, ഓഫീസ് ഉദ്ഘാടനം ചെയ്തു
തൃശൂർ: കേരളത്തിൽ നിന്നുള്ള ഇ- കൊമേഴ്സ് കമ്പനി മാക്സ് വിൻ തങ്ങളുടെ ഉല്പന്ന ശ്രേണിയിലെ ആദ്യ മൂന്ന് ഉൽപന്നങ്ങൾ അവതരിപ്പിച്ചു. എം- പേ, എം- ഗോൾഡ്, എം- സ്ക്രീൻ എന്നിവയാണ് ഈ ഉല്പന്നങ്ങൾ. ഇവയുടെ ലോഗോയും ബ്രാൻഡ് ഐഡൻ്റിറ്റിയുമാണ് അനാഛാദനം ചെയ്തത്. റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസും തൃശൂരിൽ തുറന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ രാജു അപ്സര ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
ടി. ബാലചന്ദ്രൻ എംഎൽഎ അദ്ധ്യക്ഷനായിരുന്നു. മാക്സ് വിൻ ഇ – കൊമേഴ്സ് ചെയർമാൻ കെ.വി. അബ്ദുൾ ഹമീദ്, നഗരസഭാ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ജന. സെക്രട്ടറി എൻആർ വിനോദ് കുമാർ, ജോയ് മുത്തേടൻ, എഎൽ ടോണി, എസ്. രാജേന്ദ്രൻ ഐപിഎസ് എന്നിവർ പങ്കെടുത്തു.
കെ വി അബ്ദുൾ ഹമീദ്
ചെയർമാൻ, മാക്സ് വിൻ
ഉപഭോക്താക്കൾക്ക് താരതമ്യമില്ലാത്ത ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ഓഫർ ചെയ്യുന്ന മൾട്ടി പർപ്പസ് ആപ്ലിക്കേഷനാണ് എം- പേ. ഈ ഡിജിറ്റൽ വാലറ്റ് ഉപഭോക്താക്കൾക്കുള്ള പ്രധാന പൊതു സേവനങ്ങൾ എല്ലാം വാഗ്ദാനം ചെയ്യുന്നു.
പേയ്മെൻ്റ് നടത്താൻ ക്വിആർ സ്കാൻ ചെയ്യുമ്പോൾ തന്നെ ഡിസ്കൗണ്ട് ലഭിക്കും. റിവാർഡ് പോയിൻ്റുകളും ലഭ്യമായിരിക്കും. 1% മുതൽ 99% വരെ വിലക്കുറവിൽ എം- പേ പാർട്നർ ഷോപ്പുകളിൽ നിന്നും ഉല്പന്നങ്ങൾ വാങ്ങാൻ ഇതിലൂടെ സാധിക്കും.
എം- ഗോൾഡ്, ചെറിയ തുകയ്ക്ക് പോലും സ്വർണം വാങ്ങി സൂക്ഷിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു. നിക്ഷേപം ഒരു ഗ്രാമിൻ്റെ തുകയ്ക്ക് തുല്യമായാൽ സ്വർണമാക്കി മാറ്റാം. ഗോൾഡ് കോയിൻ രൂപത്തിൽ ഡെലിവറി ലഭിക്കും.
എം- സ്ക്രീൻ വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്ന ഒരു ഡിജിൽ ഡിസ്പ്ലേ സംവിധാനമാണ്. സൗജന്യമായി വിവിധ ഇടങ്ങളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കും. മാക്സ് വിൻ ഈ സ്ക്രീനുകൾ വ്യാപാരികൾക്ക് സൗജന്യമായി നൽകും.
എഐ അധിഷ്ഠിതമായിട്ടായിരിക്കും ഈ ഡിജിറ്റൽ ഡിസ്പ്ലേസ്ക്രീൻ നെറ്റ് വർക്ക് പ്രവർത്തിക്കുന്നത്.