Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വരുമാന വളര്‍ച്ചയ്ക്ക് മങ്ങല്‍; മസഗോണ്‍ ഡോക്ക് ഓഹരി 3 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: ഒന്നാംപാദ പ്രകടനത്തിന് മങ്ങലേറ്റതിനെ തുടര്‍ന്ന മസഗോണ്‍ ഡോക്ക് ഓഹരി വെള്ളിയാഴ്ച ഇടിഞ്ഞു. 3 ശതമാനം താഴ്ന്ന് 1741.30 രൂപയിലായിരുന്നു ക്ലോസിംഗ്. അറ്റാദായത്തില്‍ കുതിപ്പ് രേഖപ്പെടുത്തിയെങ്കിലും കമ്പനിയുടെ വരുമാനം ഇടിയുകയായിരുന്നു.

314.34 കോടി രൂപയാണ് ഒന്നാംപാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 40 ശതമാനം അധികം. വരുമാനം 3 ശതമാനം താഴ്ന്ന് 2172.76 കോടി രൂപയായപ്പോള്‍ ഇബിറ്റ 1 ശതമാനം താഴ്ന്ന് 171.69 കോടി രൂപയിലെത്തി. പ്രവര്‍ത്തന മാര്‍ജിന്‍ 7.78 ശതമാനത്തില്‍ നിന്നും 7.9 ശതമാനമായിട്ടുണ്ട്.

പി -75 അന്തര്‍വാഹിനികള്‍, പി -15 ബി ഡിസ്‌ട്രോയറുകള്‍, പി -17 എ യുദ്ധക്കപ്പലുകള്‍ തുടങ്ങിയ പ്രധാന കരാറുകളുടെ നടപ്പാക്കല്‍ മന്ദഗതിയിലായി. ഇതാണ് വരുമാനത്തെ ബാധിച്ചത്. അതേസമയം വരുമാന ഇടിവ് പ്രതീക്ഷിച്ചതിലും കുറവാണെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.

2023 ജൂണ്‍ വരെ കമ്പനിയുടെ ഓര്‍ഡര്‍ ബാക്ക്‌ലോഗ് 39,117 കോടി രൂപയാണ്.ഇത് 2023 സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിന്റെ അഞ്ചിരട്ടിയാണെന്ന് ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു. കൂടാതെ, അടുത്ത തലമുറ യുദ്ധക്കപ്പലുകള്‍, പരമ്പരാഗത അന്തര്‍വാഹിനികള്‍, ആണവോര്‍ജ്ജ അന്തര്‍വാഹിനികള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ നാവികസേനയുടെ പരിഗണനയിലുള്ള പദ്ധതികളുടെ ശക്തമായ പൈപ്പ് ലൈനും ഉണ്ട്.

X
Top