
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് ഉൽപ്പാദകരായ എൻഎംഡിസിയുടെ സ്റ്റീൽ നിർമാണ കേന്ദ്രത്തിനായി ആർസലർ മിത്തൽ, ജിൻഡാൽ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ സ്റ്റീൽ ഭീമന്മാർ ലേലം വിളിക്കാൻ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ, എൻഎംഡിസിയിൽ നിന്ന് എൻഎംഡിസി സ്റ്റീലിനെ വേർപ്പെടുത്താൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) അനുമതി നൽകി.
എംസിഎയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും. നിലവിൽ മന്ത്രാലയത്തിന്റെ ഉത്തരവിൽ വിഭാവനം ചെയ്തിരിക്കുന്ന ആവശ്യകതകൾ പാലിക്കുന്ന പ്രക്രിയയിലാണെന്നും എൻഎംഡിസി പറഞ്ഞു.
ഇരുമ്പയിര്, ചെമ്പ്, റോക്ക് ഫോസ്ഫേറ്റ്, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ്, ജിപ്സം, മാഗ്നസൈറ്റ്, ഡയമണ്ട്, ടിൻ, ടങ്സ്റ്റൺ തുടങ്ങിയ ധാതുക്കളുടെ വിപുലമായ കണ്ടെത്തലിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള എൻഎംഡിസി പ്രധാനമായും ഏർപ്പെട്ടിരിക്കുന്നത്.
മൂല്യവർധിത ഉൽപന്നങ്ങളിലേക്കുള്ള വൈവിധ്യവൽക്കരണ പദ്ധതികളുടെ ഭാഗമായി, സ്റ്റെയിൻലെസ് സ്റ്റീൽ, സിലിക്കൺ, സ്പെഷ്യൽ സ്റ്റീൽ, മറ്റ് അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിലും വ്യാപാരത്തിലും ഏർപ്പെടുന്നതിനായി 2015 ജനുവരിയിൽ കമ്പനി എൻഎംഡിസി സ്റ്റീൽ അവതരിപ്പിച്ചിരുന്നു.
2020 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി, സ്റ്റീൽ ബിസിനസ്സ് എൻഎംഡിസിയിൽ നിന്ന് വേർപെടുത്തുന്നതിനും. എൻഎംഡിസി സ്റ്റീലിലെ സർക്കാരിന്റെ മുഴുവൻ ഓഹരിയും വിൽക്കുന്നതിനുള്ള തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനും തത്വത്തിൽ അംഗീകാരം നൽകി. നിലവിൽ, എൻഎംഡിസിയിൽ ഇന്ത്യൻ സർക്കാരിന് 60.79% ഓഹരിയുണ്ട്.
വിഭജന പദ്ധതിക്ക് കമ്പനിയുടെ ഓഹരി ഉടമകളും വായ്‌പകാരും ഇതിനകം അനുമതി നൽകിയിട്ടുണ്ട്. വിഭജനത്തിന് ശേഷം എൻഎംഡിസി സ്റ്റീലിന്റെ ഓഹരികൾ പൊതു വിപണിയിൽ ലിസ്റ്റ് ചെയ്യും.