
ന്യൂഡൽഹി: ഈ സാമ്പത്തിക വർഷം ഒക്ടോബർ 31 വരെ 5.90 ലക്ഷം സാമ്പത്തിക പ്രസ്താവനകളും 2.55 ലക്ഷം വാർഷിക റിട്ടേണുകളും ഫയൽ ചെയ്തതായി കോർപ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) അറിയിച്ചു. കമ്പനി നിയമമനുസരിച്ച്, കമ്പനികൾ അവരുടെ വാർഷിക ഫയലിംഗുകൾ എംസിഎയ്ക്ക് സമർപ്പിക്കണം.
“31.10.2023 ലെ കണക്കനുസരിച്ച്, കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ സമർപ്പിക്കപ്പെട്ട 3.41 ലക്ഷം സാമ്പത്തിക പ്രസ്താവനകളും 1.73 ലക്ഷം വാർഷിക റിട്ടേണുകളുമായി താരതമ്യം ചെയ്യുമ്പോൾ 2023-24 സാമ്പത്തിക വർഷത്തിൽ ഇതുവരെ, 5.90 ലക്ഷം സാമ്പത്തിക പ്രസ്താവനകളും 2.55 ലക്ഷം വാർഷിക റിട്ടേണുകളും ഫയൽ ചെയ്തതായി ബന്ധപ്പെട്ടവരെ അറിയിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പോസ്റ്റിൽ എംസിഎ പറഞ്ഞു.
സാധാരണയായി, ഒരു സാമ്പത്തിക വർഷം അവസാനിച്ച് ആറ് മാസത്തിനുള്ളിൽ കമ്പനികൾ അവരുടെ വാർഷിക പൊതുയോഗങ്ങൾ നടത്തേണ്ടതുണ്ട്.