മുംബൈ: ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളില്‍ ഏഴ് കമ്പനികളുടേയും വിപണി മൂല്യം കഴിഞ്ഞയാഴ്ച ചോര്‍ന്നു. 65,656.36 കോടി രൂപയുടെ നഷ്ടമാണ് കമ്പനികള്‍ നേരിട്ടത്. ഏതാണ്ട് മാറ്റമില്ലാതെയാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്.
സെന്‍സെക്‌സ് 45.45 പോയിന്റ് അഥവാ 0.07 ശതമാനവും നിഫ്റ്റി 34.75 പോയിന്റ് അഥവാ 0.18 ശതമാനവും മാത്രം ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നിവ മാത്രമാണ് എംക്യാപ് ഉയര്‍ത്തിയത്. 34,910.54 കോടി രൂപ നഷ്ടപ്പെടുത്തിയ റിലയന്‍സ് ഇന്‍ഡസ്്ട്രീസാണ് തകര്‍ച്ച നേരിട്ടവയില്‍ മുന്നില്‍.
16,60,923.11 കോടി രൂപയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സ്വകാര്യ ഭീമന്റെ നിലവിലെ മൂല്യം. 9,355.65 കോടി രൂപ പൊഴിച്ച് ഐസിഐസിഐ ബാങ്ക് 6,55,197.93 കോടി രൂപയിലെത്തി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) മൂല്യം 7,684.01 കോടി രൂപ ഇടിഞ്ഞ് 12,10,414.19 കോടി രൂപയായും ഇന്‍ഫോസിസിന്റെ മൂല്യം 7,739.51 കോടി രൂപ കുറഞ്ഞ് 5,38,923.48 കോടി രൂപയുമായി.
എച്ച്ഡിഎഫ്‌സി ബാങ്ക് 5,020.13 കോടി രൂപയുടെ താഴചയാണ് രേഖപ്പെടുത്തിയത്.8,97,722.23 കോടി രൂപയാണ് നിവിലെ മൂല്യം. എച്ച്ഡിഎഫ്സിയുടെ മൂല്യം 325.12 കോടി രൂപ കുറഞ്ഞ് 4,88,141.04 കോടി രൂപയായും ഐടിസി മൂല്യം 621.4 കോടി രൂപ കുറഞ്ഞ് 5,50,809.75 കോടി രൂപയായും മാറി.
അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 2,143.7315,213.6 കോടി രൂപ വര്‍ധിപ്പിച്ച് 6,38,231.22 കോടി രൂപയും ഭാരതി എയര്‍ടെല്‍ 10,231.92 കോടി വര്‍ദ്ധിപ്പിച്ച് 466263.37 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1204.82 കോടി രൂപ വര്‍ധിപ്പിച്ച് 524053.21 കോടി രൂപയും മൂല്യമുയര്‍ത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടരുന്നു. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍.