മുംബൈ: ബിഎസ്ഇയില്‍ ലിസ്റ്റുചെയ്ത സ്ഥാപനങ്ങളുടെ വിപണി മൂല്യം ജൂണ്‍ 15 ന് 291.89 ലക്ഷം കോടി രൂപയിലെത്തി. എക്കാലത്തേയും ഉയര്‍ന്ന നിലവാരമാണിത്. രൂപയുടെയും ഡോളറിന്റെയും അടിസ്ഥാനത്തില്‍, സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂലധനം മാര്‍ച്ച് 28 മുതല്‍ ഇന്നുവരെ 16 ശതമാനമാണുയര്‍ന്നത്.
ഈ വര്‍ഷം ഇതുവരെ ഡോളര്‍, രൂപ അടിസ്ഥാനത്തില്‍ ഏകദേശം 4 ശതമാനം നേട്ടമുണ്ടായി. ഇതിന് മുന്‍പുള്ള ഉയര്‍ന്ന നിരക്ക് 2022 ഡിസംബര്‍ 14 ലെ 291.30 ലക്ഷം കോടി രൂപയാണ്.സെന്‍സെക്‌സും നിഫ്റ്റിയും എക്കാലത്തെയും ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് യഥാക്രമം 0.6 ശതമാനവും 0.4 ശതമാനവും താഴെയാണ് വ്യാപാരത്തിലുള്ളത്.
2022 ഡിസംബര്‍ 1 നാണ് ഇരു സൂചികകളും എക്കാലത്തേയും ഉയര്‍ന്ന ലെവലുകളായ യഥാക്രമം 63,191.86 ലും 18,812.50 ലും എത്തുന്നത്. ഈ വര്‍ഷം ഇതുവരെ സെന്‍സെക്‌സും നിഫ്റ്റിയും 3.5 ശതമാനം ഉയര്‍ന്നപ്പോള്‍ മാര്‍ച്ച് 28 മുതല്‍ അവ 10 ശതമാനം വീതം നേട്ടമുണ്ടാക്കി.