Alt Image
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്

ബിഎസ്ഇ കമ്പനികളുടെ വിപണി മൂല്യം 297.94 ലക്ഷം കോടി രൂപയിലെത്തി

മുംബൈ: ബിഎസ്ഇ കമ്പനികളുടെ വിപണി മൂലധനം തിങ്കളാഴ്ച തുടക്കത്തില്‍ റെക്കോര്‍ഡ് ഉയരമായ 297.94 ലക്ഷം കോടി രൂപയിലെത്തി. വെള്ളിയാഴ്ച രേഖപ്പെടുത്തിയ സര്‍വകാല ഉയരമായ 296.48 ലക്ഷം കോടി രൂപ മറികടന്നാണ് വിപണി കുതിച്ചത്. മറ്റ് ഏഷ്യന്‍ വിപണികളും തിങ്കളാഴ്ച നേട്ടത്തിലാണ്.

സിയോള്‍,ടോക്കിയോ,ഷാങ്ഗായി,ഹോങ്കോങ് എന്നിവ ഉയര്‍ന്നപ്പോള്‍ യുഎസ് മാര്‍ക്കറ്റ് വെള്ളിയാഴ്ച മികച്ച നേട്ടം കൈവരിച്ചിരുന്നു. ബ്രെന്റ് ക്രൂഡ് 0.08 ശതമാനം ഉയര്‍ന്ന് ബാരലിന് 75.47 ഡോളറിലാണുള്ളത്.

6397.13 കോടി രൂപയുടെ അറ്റ വാങ്ങലാണ് വെള്ളിയാഴ്ച എഫ്പിഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നടത്തിയത്. കഴിഞ്ഞ 10 മാസത്തില്‍ 47148 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്താന്‍ അവര്‍ തയ്യാറായി.ജിഎസ്ടി വരുമാനം തുടര്‍ച്ചയായ നാലാം തവണയും 1.6 ലക്ഷം പിന്നിടുകയും ചെയ്തു.

മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 12 ശതമാനമാണ് ജിഎസ്ടി ശേഖരം ജൂണില്‍ ഉയര്‍ന്നത്.1.61 ലക്ഷം കോടി രൂപയാണ് കളക്ഷന്‍. തിങ്കളാഴ്ച,ഗ്രാസിം ഇന്‍ഡസ്ട്രീസ്,ഐടിസി,ബിപിസിഎല്‍,റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ബജാജ് ഫിനാന്‍സ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച സ്റ്റോക്കുകള്‍,

ബജാജ് ഓട്ടോ,പവര്‍ഗ്രിഡ് കോര്‍പറേഷന്‍,സണ്‍ഫാര്‍മ,സിപ്ല,ഡോ.റെഡ്ഡി ലാബോറട്ടറീസ് നഷ്ടത്തിലായി.

X
Top