മുംബൈ: ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളിൽ ഒമ്പത് കമ്പനികളുടെ മാത്രം വിപണി മൂല്യം 1.80 ലക്ഷം കോടി രൂപ ഉയർന്നു. ടിസിഎസ് ആണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ ബെഞ്ച്മാർക്ക് 1,239 പോയിൻറ് ആണ് ഉയർന്നത്.
ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് മാത്രമാണ് മൂല്യമുയർന്ന കമ്പനികളുടെ ലിസ്റ്റിൽ നിന്ന് പിന്നോക്കം പോയത്. ഏറ്റവും മൂല്യമുയർന്ന കമ്പനികളുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നിവ ഉൾപ്പെടുന്നു.
ടിസിഎസിൻെറ വിപണി മൂല്യം 57,300 കോടി രൂപ ഉയർന്ന് 13 ലക്ഷം കോടി രൂപയായി ആണ് മാറിയത്. എച്ച്‌ഡിഎഫ്‌സി ബാങ്കിൻെറ വിപണി മൂല്യം 28,974 കോടി രൂപയായി മാറി. മൊത്തം വിപണി മൂല്യം 12 ലക്ഷം കോടി രൂപയായി.
ഭാരതി എയർടെല്ലിൻെറ മൂല്യം 28,354.73 കോടി രൂപ ഉയർന്ന് 5. 2 ലക്ഷം കോടി രൂപയായി. ഇൻഫോസിസിൻെറ മൂല്യം 17,680.53 കോടി രൂപയിൽ നിന്ന് 6.27 ലക്ഷം കോടി രൂപയായി മാറി.
ഐസിഐസിഐ ബാങ്കിന്റെ മൂല്യം 15,364 കോടി രൂപ ഉയർന്ന് 6.9 ലക്ഷം കോടി രൂപയായും എസ്ബിഐയുടെ മൂല്യം 13,342.3 കോടി രൂപ ഉയർന്ന് 5,34,048.78 കോടി രൂപയായും മാറി.
റിലയൻസ് ഇൻഡസ്ട്രീസിൻെറ മൂല്യം 7,442.79 കോടി രൂപ ഉയർന്ന് 16 ലക്ഷം കോടി രൂപയായി മാറി. ഐടിസി മൂല്യം 7,232.74 കോടി രൂപയായി മാറി. ബജാജ് ഫിനാൻസിൻെറ മൂല്യം 5,095 കോടി രൂപ കൂട്ടിച്ചേർത്തു. അതേസമയം ഹിന്ദുസ്ഥാൻ യുണിലിവറിന്റെ വിപണി മൂല്യം 10,514.42 കോടി രൂപ കുറഞ്ഞ് 5.80 ലക്ഷം കോടി രൂപയായി.
ഇന്ത്യയിലെ വൻകിട കമ്പനികളുടെ വിപണി മൂല്യം ഉയരുന്നു. വിപണി മൂല്യം ഉയർന്ന 10 സ്ഥാപനങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനത്തുണ്ട്.
ടിസിഎസ് രണ്ടാം സ്ഥാനത്ത് തുടരുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള കമ്പനികൾ.