ഇന്ത്യൻ വിവാഹ വിപണി കുതിക്കുന്നു; ഉത്സവകാലത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങൾ, വിപണിയിലെത്തുക 4.25 ലക്ഷം കോടിമേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയിൽവേക്ക് പുതിയ വിഭാഗംപി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജനയിൽ സൗരോർജപ്ലാന്റിനായി പുരപ്പുറം വാടകയ്ക്ക് നൽകാനും വ്യവസ്ഥവരുന്നുവിഴിഞ്ഞത്തിന് വെല്ലുവിളിയായി തൂത്തുക്കുടി തുറമുഖത്ത് പുതിയ ടെർമിനൽഇന്ത്യ മാലദ്വീപിന് വായ്പ പുതുക്കി നല്‍കി

ആദ്യ ഒന്‍പത് കമ്പനികള്‍ കൂട്ടിച്ചേര്‍ത്ത് 79,798 കോടി രൂപ

ന്യൂഡല്‍ഹി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടമുണ്ടാക്കിയ ആഴ്ചയില്‍ ആദ്യ ഒന്‍പത് കമ്പനികള്‍ കൂട്ടിച്ചേര്‍ത്തത് 79,798.3 കോടി രൂപ.17,215.83 കോടി രൂപ വിപണി മൂല്യം അധികമാക്കിയ ടിസിഎസാണ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) കൂടുതല്‍ എംകാപ്പ് സൃഷ്ടിച്ചത്. 15,946.6 കോടി രൂപ ചേര്‍ത്ത ഇന്‍ഫോസിസ് രണ്ടാമതെത്തി.

യഥാക്രമം 12,39,997.62 കോടി രൂപയും 6,86,211.59 കോടി രൂപയുമാണ് ഇരു കമ്പനികളുടേയും നിലവിലെ മൂല്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 13,192.48 കോടി രൂപയും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 12,535.07 കോടി രൂപയും നേട്ടമുണ്ടാക്കി. യഥാക്രമം 17,70,532.20 കോടി രൂപയും 5,95,997.35 കോടി രൂപയിലുമാണ് നിലവില്‍ ഇരു കമ്പനികളും.

ഐസിഐസിഐ ബാങ്ക് -6,48,362.25 കോടി രൂപ (6,463.34 കോടി രൂപ അധികം), ഭാരതി എയര്‍ടെല്‍ -4,71,094.46 കോടി രൂപ (5451.97 കോടി രൂപ അധികം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ-5,42,125.54 കോടി രൂപ (4,293.81 കോടി രൂപ അധികം), എച്ച്ഡിഎഫ്‌സി-4,87,908.63 കോടി രൂപ (2,674.47 കോടി രൂപ അധികം), എച്ച്ഡിഎഫ്‌സി ബാങ്ക്- 9,01,523.93 കോടി രൂപ (2,034.73 കോടി രൂപ അധികം) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ വിപണി മൂല്യങ്ങള്‍. ടോപ് ടെന്നില്‍, മൂല്യമിടിവ് നേരിട്ടത് അദാനി എന്റര്‍പ്രൈസസിന് മാത്രമാണ്.

മൂല്യം 13,281.01 കോടി രൂപ ചുരുങ്ങി 4,44,982.34 കോടി രൂപയുടേതായി. മൂല്യത്തിന്റെ കാര്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഒന്നാമത്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ഡല്‍, അദാനി എന്റര്‍പ്രൈസസ് എന്നിവ തുടര്‍ന്നുള്ള ഒന്‍പത് സ്ഥാനങ്ങള്‍ വഹിക്കുന്നു.

X
Top