
ന്യൂഡല്‍ഹി: ബിഎസ്ഇയിലെ മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായ ചോര്‍ച്ച 2,00,280.75 രൂപ. സെന്‍സക്‌സ് 1.59 ശതമാനം നഷ്ടത്തിലായതോടെയാണ് ഇത്. ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനി ട്രാന്‍സ്മിഷന്‍, ബജാജ് ഫിനാന്‍സ് എന്നിവ നേട്ടം കൈവരിച്ചപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ചിഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി എന്നിവ മൂല്യം നഷ്ടപ്പെടുത്തി.
76,346.11 കോടി ഇടിവ് നേരിട്ട ടിസിഎസിന്റെ വിപണി മൂല്യം 11,00,880.49 കോടി രൂപയാണ്. 55,831.53 കോടി താഴ്ച വരിച്ച ഇന്‍ഫോസിസ് മൂല്യം 5, 80,312.32 കോടി രൂപയായപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 456,852.27 കോടി രൂപയാണ് പൊഴിച്ചത്. 16,90,865.41 കോടി രൂപയാണ് റിലയന്‍സിന്റെ മൊത്തം മൂല്യം.
എച്ച്ഡിഎഫ്‌സി 4620.81 കോടി രൂപ താഴത്തി 4,36,880.78 കോടി രൂപയിലുമെത്തി. 17,719 കോടി രൂപ നേട്ടമുണ്ടാക്കിയ അദാനി ട്രാന്‍സ്മിഷന്‍ 4,56,292.28 കോടി രൂപ വിപണി മൂല്യത്തിലാണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ വിപണി മൂല്യം 5,01, 206.19 കോടി രൂപയാണ്. നേട്ടം 7,273.55 കോടി രൂപ.
ബജാജ് ഫിനാന്‍സിന്റെ എംക്യാപ് 6435.71 കോടി രൂപ ഉയര്‍ന്ന് 4,41,348.83 കോടി രൂപയായും ഐസിഐസിയുടേത് 52886കോടി രൂപ ഉയര്‍ന്ന് 6,33,110.48 കോടി രൂപയായും മാറി. ടോപ്പ്10 സ്ഥാപനങ്ങളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനി ട്രാന്‍സ്മിഷന്‍, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി എന്നീ കമ്പനികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.