ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അഞ്ച് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 95,337.95 കോടി രൂപ വര്‍ധന

ന്യൂഡല്‍ഹി: ആദ്യ അഞ്ച് മുന്‍നിര കമ്പനികള്‍ ഫെബ്രുവരി 17 ന് അവസാനിച്ച ആഴ്ച 95,337.95 കോടി രൂപയോളം വിപണി മൂല്യം വര്‍ധിപ്പിച്ചു. അതില്‍ തന്നെ റിലയന്‍സാണ് കൂടുതല്‍ മൂല്യം നേടിയത്. ബെഞ്ചമാര്‍ക്ക് സൂചിക 319.87 പോയിന്റ് അഥവാ 0.52 ശതമാനം നിലമെച്ചപ്പെടുത്തിയതോടെയാണ് ഇത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍), ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐടിസി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ സ്റ്റോക്കുകള്‍. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവല്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ മൂല്യം നഷ്ടപ്പെടുത്തിയവയില്‍ മുന്നിലെത്തി.

70,023.18 കോടി രൂപ വിപണി മൂല്യമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേടിയത്. ഇതോടെ ആര്‍ഐഎല്‍ മൊത്തം മൂല്യം 16,50,677.12 കോടി രൂപയായി ഉയര്‍ന്നു. ഐടിസി എംക്യാപ് 14,834.74 കോടി രൂപയുയര്‍ന്ന് 4,75,767.12 രൂപയായപ്പോള്‍ ഐസിഐസിഐ ബാങ്ക് 6034.51 കോടി ഉയര്‍ന്ന് 6,01,920.14 കോടി രൂപ, ഭാരതി എയര്‍ടെല്‍ 3,288.43 കോടി രൂപ ഉയര്‍ന്ന് 4,32,76325 കോടി രൂപ, എച്ച്ഡിഎഫ്‌സി 1157.09 കോടി രൂപ ഉയര്‍ന്ന് 4,92,237.09 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ വാല്വേഷനുകള്‍.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 19678.77 കോടി രൂപ കുറഞ്ഞ് 4,73,807.64 കോടി രൂപയിലെത്തി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മൂല്യം 14,825.92 കോടി രൂപ കുറഞ്ഞ് 5,90,933.95 കോടി രൂപ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 13,099.41 കോടി രൂപ കുറഞ്ഞ് 12,80,539.91 കോടി രൂപ,ം ഇന്‍ഫോസിസ് 10,309.8 കോടി രൂപ കുറഞ്ഞ് 6,66 328.56 കോടി രൂപ, എച്ച്ഡിഎഫ്‌സി ബാങ്ക് 14.3 കോടി രൂപ കുറഞ്ഞ് 9,23,919.15 കോടി രൂപയായും മാറി.

X
Top