ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഏഴ് മുന്‍നിര കമ്പനികളുടെ മൂല്യത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ ചോര്‍ച്ച

മുംബൈ:റിലയന്‍സ്,ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുള്‍പ്പടെ ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,09,947.86 രൂപയുടെ ഇടിവ്. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായ തണുപ്പന്‍ പ്രതികരണമാണ് ഓഹരികളെ ബാധിച്ചത്. പ്രതിവാര കണക്കെടുപ്പില്‍ സെന്‍സെക്‌സ് 438.95 പോയിന്റ് അഥവാ 0.66 ശതമാനം ഇടിവ് നേരിട്ടിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ഭാരതി എയര്‍ടെല്‍ ബജാജ് ഫിനാന്‍സ് എന്നിവയാണ് ആദ്യ പത്തില്‍ നിന്ന് വിപണി മൂലധനത്തില്‍ (എംസിഎപി) ഇടിവ് നേരിട്ടത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് എന്നിവ നേട്ടമുണ്ടാക്കി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 38,197.34 കോടി രൂപ ഇടിഞ്ഞ് 5,11,603.38 കോടി രൂപയായപ്പോള്‍ ഐസിഐസിഐ ബാങ്കിന്റെ മൂല്യം 17,201.84 കോടി രൂപ ഇടിഞ്ഞ് 6,79,293.90 കോടി രൂപയായും ഐടിസിയുടേത് 16,79,293.90 കോടി രൂപ ഇടിഞ്ഞ് 5,66,886.01 കോടി രൂപയായുമാണ് മാറിയത്. റിലയന്‍സ്് ഇന്‍ഡസ്ട്രീസ് വിപണി മൂലധനം (എംസിഎപി) 11,806 കോടി രൂപ കുറഞ്ഞ് 16,98,270.74 കോടി രൂപയായി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റേത് 9,069.42 കോടി രൂപ കുറഞ്ഞ് 5,98,299.92 കോടി രൂപയായപ്പോള്‍ ഭാരതി എയര്‍ടെല്ലിന്റെ എംസിഎപി 2,460.74 കോടി രൂപ ഇടിഞ്ഞ് 4,97,908.56 കോടി രൂപ.

അതേസമയം, ടിസിഎസ് , 31,815.45കോടി രൂപ ചേര്‍ത്ത് വിപണിമൂല്യം 12,59,555.25 കോടി രൂപയാക്കി.ഇന്‍ഫോസിന്റെ എംസിഎപി 15,791.49 കോടി രൂപ ഉയര്‍ന്ന് 5,72,062.52 കോടി രൂപയായും എച്ച്ഡിഎഫ്‌സി ബാങ്കിന്റേത് 7,080.63 കോടി രൂപ ഉയര്‍ന്ന് 12,47,403.26 കോടി രൂപയായുമാണ് മാറിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്,ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഏറ്റവും മൂല്യമുള്ള 10 കമ്പനികള്‍.

X
Top