ന്യൂഡല്‍ഹി:റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നീ ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 62279 രൂപയുടെ ഇടിവ്. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായ തണുപ്പന്‍ പ്രതികരണമാണ് ഓഹരികളെ ബാധിച്ചത്. പ്രതിവാര കണക്കെടുപ്പില്‍ സെന്‍സെക്‌സ് 500.65 പോയിന്റ് അഥവാ 0.77 ശതമാനം ഇടിവ് നേരിട്ടിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 38,495.79 കോടി രൂപ ഇടിഞ്ഞ് 16,32,577.99 കോടി രൂപയായപ്പോള്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 14,649.7 കോടി രൂപ ഇടിഞ്ഞ് 5,88,572.61 കോടി രൂപയായും ഭാരതി എയര്‍ടെല്ലിന്റേത് 4,194.49 കോടി രൂപ ഇടിഞ്ഞ് 4,84,267.42 കോടി രൂപയായും കുറഞ്ഞു.ഐടിസിയുടെ വിപണി മൂലധനം (എംസിഎപി) 3,037.83 കോടി രൂപ കുറഞ്ഞ് 5,50,214.07 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 898.8 കോടി രൂപ കുറഞ്ഞ് 6,78,368.37 കോടി രൂപയായുമായാണ് മാറിയത്.
ടിസിഎസിന്റെ എംസിഎപിയില്‍ 512.27 കോടി രൂപയുടേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതില്‍ 490.86 കോടി രൂപയുടേയും ഇടിവുണ്ടായി. യഥാക്രമം 12,36,466.64 കോടി രൂപയായും 5,08,435.14 കോടി രൂപയായുമാണ് ഇരുകമ്പനികളുടെയും വിപണി മൂല്യം കുറഞ്ഞത്.
അതേസമയം എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 10,917.11 കോടി രൂപ ഉയര്‍ന്ന് 11,92,752.19 കോടി രൂപയായും ഇന്‍ഫോസിസ് മൂല്യം 9,338.31 കോടി രൂപ ഉയര്‍ന്ന് 5,98,917.39 കോടി രൂപയായും മാറി. ബജാജ് ഫിനാന്‍സിന്റെ എംസിഎപി 6,562.1 കോടി രൂപ ഉയര്‍ന്ന് 4,43,350.96 കോടി രൂപയിലെത്തി.