ന്യൂഡല്‍ഹി:ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്, ഐടിസി എന്നിവയുള്‍പ്പടെ ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 74,603 രൂപയുടെ ഇടിവ്. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായ തണുപ്പന്‍ പ്രതികരണമാണ് ഓഹരികളെ ബാധിച്ചത്. പ്രതിവാര കണക്കെടുപ്പില്‍ സെന്‍സെക്സ് 398.6 പോയിന്റ് അഥവാ 0.60 ശതമാനം ഇടിവ് നേരിട്ടിരുന്നു.
ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്, ഐടിസി എന്നിവയാണ് ആദ്യ പത്തില്‍ നിന്ന് വിപണി മൂലധനത്തില്‍ (എംസിഎപി) ഇടിവ് നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നേട്ടമുണ്ടാക്കി.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 25,011 കോടി രൂപ ഇടിഞ്ഞ് 12,22,392.26 കോടി രൂപയായപ്പോള്‍ ഐസിഐസിഐ ബാങ്കിന്റെ മൂല്യം 12,781 കോടി രൂപ ഇടിഞ്ഞ് 6,66,512.90 കോടി രൂപയായും ഭാരതി എയര്‍ടെല്ലിന്റേത് 11,096.48 കോടി രൂപ ഇടിഞ്ഞ് 4,86,812.08 കോടി രൂപയായുമാണ് മാറിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വിപണി മൂലധനം (എംസിഎപി) 10,396.94 കോടി രൂപ കുറഞ്ഞ് 5,87,902.98 കോടി രൂപയായി. ഐടിസിയുടേത് 7,726.3കോടി രൂപ കുറഞ്ഞ് 5,98,299.92 കോടി രൂപയായപ്പോള്‍ ഭാരതി എയര്‍ടെല്ലിന്റെ എംസിഎപി 2,460.74 കോടി രൂപ ഇടിഞ്ഞ് 5,59,159.71 കോടി രൂപ.
ബജാജ് ഫിനാന്‍സിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ (എംസിഎപി) 4,935.21 കോടി രൂപ ഇടിഞ്ഞ് 4,27,996.97 കോടി രൂപയായും ഇന്‍ഫോസിസ് 2,656.13 കോടി രൂപ ഇടിഞ്ഞ് 5,69,406.39 കോടി രൂപയായും കുറഞ്ഞു.
അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, 25,607.85കോടി രൂപ ചേര്‍ത്ത് വിപണിമൂല്യം 25,607.85കോടി രൂപയാക്കി.ടിസിഎസിന്റെ എംസിഎപി 2,579.64 കോടി രൂപ ഉയര്‍ന്ന് 12,62,134.89 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേത് 847.84 കോടി രൂപ ഉയര്‍ന്ന് 5,12,451.22 കോടി രൂപയായുമാണ് മാറിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്,ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഏറ്റവും മൂല്യമുള്ള 10 കമ്പനികള്‍.