ആശുപത്രി ശൃംഖലയായ മെദാന്ത ഹോസ്‌പിറ്റല്‍സിന്റെ ഐപിഒ നവംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ സബ്‌സ്‌ക്രൈബ് ചെയ്യാം. 500 കോടി രൂപയാണ് പുതിയ ഓഹരികളുടെ വില്‍പ്പന വഴി കമ്പനി സമാഹരിക്കുന്നത്.
ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള 50.76 ദശലക്ഷം ഓഹരികളും വിറ്റഴിക്കും.
ഐപിഒക്ക് അപേക്ഷിക്കുന്നവരില്‍ തിരഞ്ഞെടുക്കപ്പെടുന്നവരുടെ അക്കൗണ്ടുകളില്‍ നവംബര്‍ 15ന് ഓഹരികള്‍ ക്രെഡിറ്റ് ചെയ്യും. നവംബര്‍ 16ന് ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.
30 ആശുപത്രികളാണ് മെദാന്ത ഹോസ്‌പിറ്റല്‍സിനുള്ളത്. 1300 ഡോക്‌ടര്‍മാരും 2467 കിടക്കകളുമുണ്ട്. കമ്പനി ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 375 കോടി രൂപ വായ്‌പകള്‍ തിരിച്ചടക്കാന്‍ വിനിയോഗിക്കും.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കൈവരിച്ച വരുമാനം 617.21 കോടി രൂപയാണ്. മുന്‍വര്‍ഷം സമാനകാലയളവിലെ വരുമാനം 485.49 കോടി രൂപയായിരുന്നു.
58.71 കോടി രൂപയാണ് ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ ലാഭം. ഇത് മുന്‍വര്‍ഷം ഒന്നാം ത്രൈമാസത്തില്‍ 41.76 കോടി രൂപയായിരുന്നു.