Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

350 കോടിയുടെ നിക്ഷേപത്തോടെ 1000 കിടക്കകളുള്ള ആശുപത്രി നിർമ്മിക്കാൻ മേദാന്ത

മുംബൈ: മെദാന്ത ബ്രാൻഡിന് കീഴിൽ അഞ്ച് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ പ്രവർത്തിപ്പിക്കുന്ന ഗ്ലോബൽ ഹെൽത്ത് 350 കോടി രൂപ മുതൽമുടക്കിൽ നോയിഡയിൽ 1,000 കിടക്കകളുള്ള ആശുപത്രി നിർമ്മിക്കുന്നു. പ്രശസ്ത കാർഡിയോളജിസ്റ്റ് നരേഷ് ട്രെഹാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഗ്ലോബൽ ഹെൽത്ത്.

ഗ്ലോബൽ ഹെൽത്ത് അടുത്തിടെ അതിന്റെ ഐപിഒ അവതരിപ്പിച്ചിരുന്നു. ഐപിഒയിലൂടെ 2,206 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി. 2026 സാമ്പത്തിക വർഷത്തോടെ നോയിഡ ഹോസ്പിറ്റൽ പൂർണ്ണമായി സജ്ജമാകുമ്പോൾ തങ്ങളുടെ ശേഷി 3,500 പ്രവർത്തന കിടക്കകളായി ഉയരുമെന്ന് ഗ്ലോബൽ ഹെൽത്ത് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് പങ്കജ് സാഹ്നി പിടിഐയോട് പറഞ്ഞു.

8 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള നോയിഡ ആശുപത്രി നിലവിൽ നിർമ്മാണ ഘട്ടത്തിലാണെന്നും, ഡൽഹി-എൻസിആറിലെ മേദന്തയുടെ രണ്ടാമത്തേ സൗകര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. 300 കിടക്കകളുള്ള ആദ്യഘട്ടം 2025 സാമ്പത്തിക വർഷത്തിൽ സജ്ജമാകും. ആശുപത്രിക്ക് ഏകദേശം 350 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരും.

ഗുരുഗ്രാമിലെ മെദാന്ത ദി മെഡിസിറ്റി ഹോസ്പിറ്റലാണ് ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനം, ഇതിന് പുറമെ ലഖ്‌നൗവ്, ഇൻഡോർ, പട്‌ന, റാഞ്ചി എന്നിവിടങ്ങളിൽ സ്ഥാപനത്തിന് ആശുപത്രികൾ ഉണ്ട്. ഗ്ലോബൽ ഹെൽത്ത് 2020, 2021, 2022 സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 1,480.57 കോടി, 1,417.84 കോടി, 2,100.39 കോടി രൂപ എന്നിങ്ങനെ വരുമാനം നേടി.

കൂടാതെ പുതിയ ഇക്വിറ്റി വിൽപ്പനയിലൂടെ ലഭിക്കുന്ന 500 കോടി രൂപയിൽ നിന്ന് 375 കോടി രൂപ പട്‌ന സൗകര്യം നിർമ്മിക്കാൻ എടുത്ത കടം വീട്ടാൻ ഉപയോഗിക്കുമെന്ന് സാഹ്നി പറഞ്ഞു. എന്നാൽ കമ്പനിക്ക് ഇപ്പോൾ 500 കോടി രൂപ ക്യാഷ് ബാലൻസും 800 കോടിയുടെ മൊത്ത കടവും ഉണ്ട്.

കാർഡിയോളജി, കാർഡിയാക് സയൻസസ്, ന്യൂറോ സയൻസസ്, ഓങ്കോളജി, ഡൈജസ്റ്റീവ്, ഹെപ്പറ്റോബിലിയറി സയൻസസ്, ഓർത്തോപീഡിക്സ് എന്നിവയുടെ പ്രധാന സ്പെഷ്യാലിറ്റികൾ വാഗ്ദാനം ചെയ്യുന്ന അഞ്ച് ആശുപത്രികളുള്ള ഏറ്റവും വലിയ സ്വകാര്യ മൾട്ടിസ്പെഷ്യാലിറ്റി ടെർഷ്യറി കെയർ പ്രൊവൈഡർമാരിൽ ഒന്നാണ് ഗ്ലോബൽ ഹെൽത്ത്. 9,000 കോടിയിലധികം രൂപയാണ് മേദാന്തയുടെ ഇപ്പോഴത്തെ മൂല്യം.

ഹോസ്പിറ്റൽ സ്ഥാപകനും ചെയർമാനുമായ ട്രെഹാന് കമ്പനിയിൽ 35 ശതമാനം ഓഹരിയുണ്ട്.

X
Top