Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

മേദാന്ത ഹോസ്പിറ്റല്‍ ഐപിഒ നവംബര്‍ 3 ന്

ന്യൂഡല്‍ഹി: മേദാന്ത ആശുപത്രികളുടെ പാരന്റിംഗ് കമ്പനിയായ ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡിന്റെ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) നവംബര്‍ 3 ന് തുടങ്ങും. 500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 50.76 ദശലക്ഷം ഓഹരികള്‍ ഇഷ്യു ചെയ്യുന്ന ഓഫര്‍ ഫോര്‍ സെയിലും(ഒഎഫ്എസ്) അടങ്ങുന്നതാണ് നവംബര്‍ 7 വരെ നീളുന്ന ഐപിഒ. ആനന്ദ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് 50.66 ദശലക്ഷം ഓഹരികളും സുനില്‍ സച്ചദേവ 1 ലക്ഷം ഓഹരികളും ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി വിറ്റഴിക്കുമെന്ന് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പറയുന്നു.

ആങ്കര്‍ നിക്ഷേപകരുടെ സബ്‌സ്‌ക്രിപ്ഷന്‍ നവംബര്‍ 2 നാണ് ആരംഭിക്കുക. കാര്‍ഡിയോളജിസ്റ്റായ ഡോ. നരേഷ് ട്രഹാന്‍ പ്രമോട്ട് ചെയ്യുന്ന ഗ്ലോബല്‍ ഹെല്‍ത്ത് ഒക്ടോബര്‍ 24 നാണ് പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചത്.മേദാന്തയുടെ സ്ഥാപകനായ ട്രഹാന് ഗ്ലോബല്‍ ഹെല്‍ത്തില്‍ 35 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

കാര്‍ഡിയോളജി, കാര്‍ഡിയാക് സയന്‍സ്, ന്യൂറോ സയന്‍സസ്, ഓങ്കോളജി, ഡൈജസ്റ്റീവ്, ഹെപ്പറ്റോബിലിയറി സയന്‍സസ്, ഓര്‍ത്തോപീഡിക്സ്, ലിവര്‍ ട്രാന്‍സ്പ്ലാന്റ്, യൂറോളജി എന്നീ സ്‌പെഷ്യാലിറ്റികളുള്ള വടക്ക്, കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ പ്രൊവൈഡര്‍മാരില്‍ ഒന്നാണ് ഗ്ലോബല്‍ ഹെല്‍ത്ത്, ഡിആര്‍എച്ച്പി പറയുന്നു. 1,300-ലധികം ഡോക്ടര്‍മാര്‍ 30-ലധികം മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളില്‍ ഇവിടെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നടത്തുന്നു. 2,467 കിടക്കകളാണ് സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്.

അഫിലിയേറ്റ് അനന്ത് ഇന്‍വെസ്റ്റ്മെന്റ്സ് മുഖേന കാര്‍ലൈല്‍ ഗ്രൂപ്പും അഫിലിയേറ്റ് ഡൂണേണ്‍ ഇന്‍വെസ്റ്റ്മെന്റ്സ് മൗറീഷ്യസ് പ്രൈവറ്റ് ലിമിറ്റഡ് വഴി ടെമാസെക് ഹോള്‍ഡിംഗ്സും ആശുപത്രിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. യഥാക്രമം 25.64 ശതമാനം, 17 ശതമാനം പങ്കാളിത്തമാണ് ഇരു ഗ്രൂപ്പുകള്‍ക്കുമുള്ളത്. സഹസ്ഥാപകനായ സുനില്‍ സച്ച്ദേവയ്ക്ക് 13.41 ശതമാനവും ആര്‍ജെ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് 3.94 ശതമാനവും അജിയോ ഇമേജ് ലിമിറ്റഡിന് 1.97 ശതമാനവും പങ്കാളിത്തമുണ്ട്.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുകയില്‍ നിന്നും 375 കോടി രൂപ വായ്പ തിരിച്ചടവിന് വിനിയോഗിക്കുമെന്ന് ഡിആര്‍എച്ച് പി പറഞ്ഞു.

X
Top