ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ലാഭത്തിലെത്തിയ ഇന്ത്യയിലെ ആദ്യ ഇ-കോമേഴ്‌സ് കമ്പനിയെന്ന നേട്ടവുമായി മീഷോ

കൊച്ചി: ഇന്ത്യയിലെ ഏക യഥാര്‍ത്ഥ ഇ-കോമേഴ്‌സ് വിപണിയായ മീഷോ ഇന്ത്യയില്‍ നിന്നു ലാഭത്തിലെത്തിയ ഏക ഇ-കോമേഴ്‌സ് കമ്പനിയെന്ന ചരിത്രപരമായ നേട്ടം കൈവരിച്ചതായി പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ഇ-കോമേ്‌സ് വിപണിയിലെ മുന്‍നിരക്കാരായ മീഷോയുടെ ബിസിനസ് മാതൃകയ്ക്കുള്ള ശക്തമായ സാക്ഷ്യപത്രം കൂടിയാണീ നേട്ടം. കഴിഞ്ഞ 12 മാസങ്ങളില്‍ ഒരു ബില്യണിലേറെ ഓര്‍ഡറുകള്‍ നേടുകയും ഓര്‍ഡറുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 43 ശതമാനവും വരുമാനത്തിന്റെ കാര്യത്തില്‍ 54 ശതമാനവും വളര്‍ച്ച കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാ ചെലവുകളും കഴിഞ്ഞ് (ഇഎസ്ഒപി അടക്കം) കൈവരിച്ച നികുതിക്കു ശേഷമുള്ള ലാഭം എന്ന നിലയിലാണ് കമ്പനി ഈ ലാഭക്ഷമത നേടിയിട്ടുള്ളത്.

കമ്പനിയുടെ ഓര്‍ഡറുകളുടെ 85 ശതമാനവും വീണ്ടും എത്തുന്ന ഉപഭോക്താക്കളിലൂടെയാണെന്നത് വിജയത്തിനു കൂടുതല്‍ തിളക്കമേകുന്നു. ഫാഷന്‍ ഇതര വിഭാഗത്തില്‍ ഇക്കാലയളവില്‍ 120 ശതമാനത്തിലേറെ വളര്‍ച്ചയുണ്ടായതും ശ്രദ്ധേയമാണ്. എല്ലാ വിഭാഗങ്ങളിലും മീഷോയ്ക്ക് വളര്‍ച്ച കൈവരിക്കാനായത് സുസ്ഥിരമായ മുന്നേറ്റത്തെ കൂടിയാണു ചൂണ്ടിക്കാട്ടുന്നത്.

ഉപഭോക്താക്കളെ നേടിയെടുക്കുന്നതിനും വിപണനത്തിനും വേണ്ടിയുള്ള ചെലവുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 80 ശതമാനം കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഷോപിങ് ആപും മീഷോ തന്നെയാണ്. കഴിഞ്ഞ 12 മാസങ്ങളില്‍ 140 ദശലക്ഷം ഉപയോക്താക്കള്‍ക്കാണ് സേവനം നല്‍കിയത്.

പ്രവര്‍ത്തനമാരംഭിച്ച കാലം മുതല്‍ ചെറിയ ബിസിനസുകളേയും സംരംഭങ്ങളേയും ഉപഭോക്താക്കളേയും ശാക്തീകരിക്കുന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച മീഷോ സിഇഒയും സ്ഥാപകനുമായ വിദിത്ത് ആേ്രത പറഞ്ഞു. ഇ-കോമേഴ്‌സ് വിപണിയെ ജനാധിപത്യവല്‍ക്കരിച്ചു കൊണ്ട് തങ്ങള്‍ സുസ്ഥിര വളര്‍ച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.

X
Top