
കൊച്ചി: ഇന്ത്യയിലെ ഏക യഥാര്‍്ഥ ഇ-കോമേഴ്‌സ് വിപണിയായ മീഷോ ഇന്ത്യയിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന നൂറു കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള ടൈംസിന്റെ 2023-ലെ പട്ടികയില്‍ സ്ഥാനം കരസ്ഥമാക്കി.
ഇന്ത്യയിലെ ഇ-കോമേഴ്‌സ് സംവിധാനത്തില്‍ അസാധാരണമായ പ്രതിഫലനങ്ങല്‍ സൃഷ്ടിച്ചവര്‍ക്കായുള്ള പയനിയേഴ്‌സ് പട്ടികയിലാണ് മീഷോ സ്ഥാനം പിടിച്ചിട്ടുള്ളത്.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നുള്ള ചലനങ്ങള്‍, അവതരിപ്പിക്കുന്ന പുതുമകള്‍, വിജയം തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലടുത്താണ് തെരഞ്ഞെടുപ്പു നടത്തിയത്.
എതിരാളികളില്‍ നിന്നു വ്യത്യസ്തമായി മീഷോ വില്‍പനക്കാരില്‍ നിന്നു കമ്മീഷന്‍ ഈടാക്കുന്നില്ലെന്ന് ടൈം ചൂണ്ടിക്കാട്ടി. ഇതുമൂലം ഉല്‍പന്നങ്ങളില്‍ 60 ശതമാനവും നാലു ഡോളറില്‍ താഴെ എന്ന നിലയില്‍ വില്‍ക്കാനാകുന്നു. ഇത് ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാവുന്ന നിലയുമാണ്.
സംരംഭകത്വത്തെ പരിപോഷിപ്പിക്കുന്ന സുസ്ഥിരമായ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കുന്ന നടപടികളാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മീഷോ സ്ഥാപകനും സിഇഒയുമായ വിദിത്ത് ആേ്രട പറഞ്ഞു.