ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കേരളത്തില്‍ 330 ലക്ഷാധിപതി വില്‍പനക്കാരുമായി മീഷോ

കൊച്ചി: ഇന്ത്യയിലെ ഇ-കൊമേഴ്സ് മാര്‍ക്കറ്റ് പ്ലേസായ മീഷോ കേരളത്തില്‍ വന്‍ വളര്‍ച്ച കൈവരിച്ചു. വിതരണക്കാരില്‍ 117 ശതമാനം വളര്‍ച്ചയാണ് കമ്പനി ഈ വര്‍ഷം കേരളത്തില്‍ നേടിയത്.

അതില്‍ 64% പേര്‍ മീഷോയിലൂടെ ഇ-കൊമേഴ്‌സിന്റെ ഭാഗമായി. 330 ലധികം ലക്ഷാധിപതി വില്‍പനക്കാരെ ഈ വര്‍ഷം മീഷോ കേരളത്തില്‍ സൃഷ്ടിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു.

ബ്ലൂടൂത്ത് ഹെഡ്ഫോണ്‍, സ്മാര്‍ട് വാച്ച്, കുര്‍ത്തി, ദുപ്പട്ട എന്നിവയായിരുന്നു കേരളത്തിലെ ഉപഭോക്താക്കളുടെ ഇഷ്ട ഉല്‍പ്പന്നങ്ങള്‍.

കമ്പനിയുടെ ആദ്യ സംരംഭങ്ങളായ സീറോ കമ്മീഷന്‍, സീറോ പെനാല്‍റ്റി എന്നിവയുടെ ഫലമായി കേരളത്തില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന എംഎസ്എംഇകള്‍ കഴിഞ്ഞ വര്‍ഷം മീഷോയുടെ ഭാഗമായെന്ന് കമ്പനി പറഞ്ഞു.

സീറോ കമ്മീഷന്‍ നടപ്പാക്കിയതിലൂടെ ഈ വര്‍ഷം 3700 കോടി രൂപയാണ് മീഷോ വില്‍പനക്കാര്‍ ലാഭം കൊയ്തത്. ഈ വര്‍ഷം മീഷോയില്‍ 5 ലക്ഷം വില്‍പനക്കാര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

ഞായറാഴ്ചകളിലാണ് ഏറ്റവുമധികം വില്‍പന നടക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെയുണ്ടായിരുന്ന പ്രൈം ടൈം ഈ വര്‍ഷം രാത്രി എട്ടു മണിക്ക് ശേഷമായി മാറിയിരിക്കുന്നു.

പ്രാദേശിക ലാന്‍ഡ്മാര്‍ക്കുകള്‍ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ദിനംപ്രതി മീഷോയിലൂടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്.

നഗരങ്ങളില്‍ നാപ്കിന്‍ വില്‍പന 9 മടങ്ങ് വര്‍ദ്ധിച്ചതായും, ഒരു മിനിറ്റില്‍ 148 സാരികള്‍ വില്‍പന നടക്കുന്നതായും, പ്രതിദിനം 93,000 ടീ-ഷര്‍ട്ടുകള്‍, 51,725 ബ്ലൂടൂത്ത് ഇയര്‍ഫോണുകള്‍, 21,662 ലിപ്സ്റ്റിക്കുകള്‍ എന്നിവ വിറ്റു പോകുന്നുവെന്നും മീഷോ കമ്പനി അറിയിച്ചു.

X
Top