Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വസ്തുതാ പരിശോധനയ്ക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സമിതി

ന്യൂഡല്‍ഹി: ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ (എംഇഐടിവൈ) നേതൃത്വത്തില്‍ ഫാക്ട് ചെക്കിംഗ് ടീം രൂപീകരിക്കുന്നു.സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിലും പ്രചരിക്കുന്ന,കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കാനാണ് ഇത്. മൂന്നംഗ സംഘത്തില്‍ ഐടി മന്ത്രാലയത്തില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരേയും ഒരു സ്വതന്ത്ര അംഗത്തേയും ഉള്‍പ്പെടുത്തും.

സോഷ്യല്‍ മീഡിയ, പബ്ലിക് പോളിസി,നിയമം എന്നിവയില്‍ വൈദഗ്ധ്യമുള്ളയാളായിരിക്കും സ്വതന്ത്ര അംഗമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഫാക്ട് ചെക്കിംഗ് നടത്തുന്ന മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളെ ഏകോപിപ്പിക്കുക എന്നതും സമിതിയുടെ കര്‍ത്തവ്യമാണ്. അതേസമയം ഫ്രീസ്പീച്ച് ആക്്ടിവിസ്റ്റുകളും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പോലുള്ള സംഘടനകളും നീക്കത്തെ എതിര്‍ക്കുന്നുണ്ട്.

വസ്തുത പരിശോധന നടത്തുന്നതിനുള്ള മുന്‍ഗണന ഏജന്‍സി എന്ന സ്ഥാനം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി)യ്ക്ക് നഷ്ടമാകുമെന്ന് അവര്‍ പറയുന്നു. എന്നാല്‍ എംഇഐടിവൈയുടെ നേതൃത്വത്തിലുള്ള നിര്‍ദ്ദിഷ്ട ഫാക്ട് ചെക്കിംഗ് ബോഡി വാര്‍ത്തകളും വസ്തുതാധിഷ്ഠിത വിവരങ്ങളും മാത്രമേ പരിശോധിക്കുകയുള്ളൂവെന്നും പ്രസിദ്ധീകരണങ്ങളുടെ അഭിപ്രായങ്ങള്‍ പരിശോധിക്കാനോ വിലയിരുത്താനോ അവര്‍ക്ക് അധികാരമില്ലെന്നും ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തരവുകള്‍ക്ക് പിന്നിലെ യുക്തി മൂന്നംഗസംഘം പരസ്യമായി വ്യക്തമാക്കേണ്ടതുണ്ട്.

ഇത് പോസ്റ്റുകള്‍ നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കും. സമിതിയുടെ രൂപവത്ക്കരണത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലവില്‍ കോടതി വാദം കേള്‍ക്കുകയാണ്. അന്തിമ വിധി വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമൂണ്ടാകൂ.

X
Top