ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

Kerala Economic Forum : മെമു വരണം കേരളം അകംപുറം മാറും ; കെജെ സോഹൻ, മുൻ കൊച്ചി മേയർ

കേരളത്തെ ദൈർഘ്യമേറിയ ഒരു നഗരമായി മൊത്തത്തിൽ പരിഗണിക്കാം. നഗര, അർദ്ധ നഗര, ഗ്രാമീണ വേർതിരിവ് കുറവ്. ഒട്ടൊക്കെ തുല്യമായി വീതിക്കപ്പെട്ട ജനസംഖ്യ. കേരളത്തിലെ മുഴുവൻ സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സബർബൻ റെയിൽ ശൃംഖല എന്ന ആശയം വീണ്ടും സജീവ ചർച്ചയിലേക്ക് വരികയാണ്. നിലവിലുള്ള റെയിൽ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റം വരുത്താതെ തന്നെ ആദ്യ ഘട്ടം പൂർത്തിയാക്കാൻ കഴിയും എന്നതാണ് പ്രധാന നേട്ടം. ചെലവ് പരിമിതം. യാത്രാക്കൂലി നന്നേ കുറവ്. റെയിൽവേ ലൈനുകളുള്ള എല്ലാ സ്റ്റേഷനുകൾക്കുമിടയിൽ ഇത് പ്രായോഗികം. സിഗ്നൽ പരിഷ്കരിച്ചാൽ 100 കിലോമീറ്റർ വേഗതയിൽ ഓടാം. പാലക്കാട്, കൊല്ലം മെമു ഷെഡുകൾ പൂർത്തിയായിക്കിടക്കുന്നതിനാൽ സാങ്കേതിക പ്രശനങ്ങൾ ഇല്ല. മെട്രോ റെയിൽ നിലവാരമുള്ള എസി ട്രെയിനുകൾ ഇന്റർ സിറ്റി സർവീസുകളായി ഓടിക്കാം. പിന്നീട് വളവുകൾ നിവർത്തി വേഗത കൂട്ടാം, സിഗ്നലിങ് ആധുനീകരിച് ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കാം. മൂന്നാം ലൈൻ അടുത്ത ഘട്ടത്തിൽ കൊണ്ടുവരാം. അതൊരു സബർബൻ ഡെഡിക്കേറ്റഡ് ലൈൻ ആക്കി ഭാവിയിൽ മാറ്റാം. ട്രെയിൻ സർവീസ് നിലവിലില്ലാത്ത നഗരങ്ങളെക്കൂടി അടുത്തഘട്ടം ഈ ശൃംഖലയിലേക്ക് കൊണ്ടുവരാം. യാത്രക്കൊപ്പം ടൂറിസം, കാർഗോ സാദ്ധ്യതകൾ കൂടെ ചേർക്കാം. വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ കഴിയുന്നതോടെ കേരള സബർബൻ ഒരു വിപ്ലവമായി മാറും. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സിയാൽ മാതൃകയിൽ പുനഃക്രമീകരിച്ചാൽ നിക്ഷേപ സമാഹരണം തലവേദന ആകില്ല. റെയിൽവേ പങ്കാളികളാകും. പകുതി ചെലവ് അവർ വഹിക്കും. കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്കും ആശ്രയിക്കാവുന്ന റെയിൽ ശൃംഖല എന്നതാകും ഏറ്റവും വലിയ പ്രത്യേകത. ഒരു ലക്ഷം പേർക്കായി ലക്ഷം കോടി ചെലവഴിക്കുന്നിടത്ത് മൂന്നരക്കോടി ആളുകൾക്കും വിനോദസഞ്ചാരികൾക്കുമായി അതിന്റെ പത്തിലൊന്നിൽ ഒരു ക്ലാസ് റെയിൽ നെറ്റ്വർക്ക് എന്നത് കേരളത്തിന്റെ സ്വപ്ന പദ്ധതിയായി മാറുന്നു. ഈ പദ്ധതിക്കായി ദീർഘകാലമായി പഠനങ്ങൾ നടത്തുകയും തുടർച്ചയായി പ്രവർത്തിക്കുകയും ചെയ്യുന്ന മുൻ കൊച്ചി മേയർ കെജെ സോഹൻ പദ്ധതി വിശദാംശങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.

X
Top