രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

3 കോടി രൂപ സമാഹരിച്ച് മാനസികാരോഗ്യ സ്റ്റാർട്ടപ്പായ ഇവോൾവ്

കൊച്ചി: ഫണ്ട് സ്ട്രാറ്റജിക് ഹോൾഡിംഗ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ രാജേഷ് റണാവത്ത് നേതൃത്വം നൽകിയ ഫണ്ടിംഗ് റൗണ്ടിൽ മൂന്ന് കോടി രൂപ സമാഹരിച്ചതായി അറിയിച്ച് മാനസികാരോഗ്യ സ്റ്റാർട്ടപ്പായ എവോൾവ്.

ഡൈനൗട്ടിന്റെ സ്ഥാപകരായ അങ്കിത് മെഹ്‌റോത്ര, നിഖിൽ ബക്ഷി, മെറ്റ, മക്കിൻസി തുടങ്ങിയവയിലെ സീനിയർ ഗ്ലോബൽ എക്‌സിക്യൂട്ടീവുകൾ എന്നിവരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു. 2020-ൽ അൻഷുൽ കാമത്തും രോഹൻ അറോറയും ചേർന്ന് സ്ഥാപിച്ച എവോൾവിന് ആഗോളതലത്തിൽ 2,50,000 ഉപയോക്താക്കളുണ്ട്.

കമ്പനിയുടെ ആപ്പും അതിന്റെ പ്രൊപ്രൈറ്ററി ഇന്റർഫേസും ഉപയോക്താക്കൾക്ക് വെർച്വൽ സുരക്ഷിത ഇടവും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വ്യക്തിഗത ഇടപെടലുകളും നൽകുന്നു. കൂടാതെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുരുതരമായ മാനസികരോഗങ്ങൾ അനുഭവിക്കാൻ സാധ്യതയുള്ള താഴ്ന്ന LGBTQ+ കമ്മ്യൂണിറ്റിയുടെ മാനസികാരോഗ്യ ആവശ്യങ്ങൾക്കും ഇവോൾവ് സേവനം നൽകുന്നു.

2021-ൽ വ്യക്തിഗത വളർച്ചയ്‌ക്കുള്ള മികച്ച ആപ്പിനുള്ള ഗൂഗിൾ പ്ലേ പുരസ്‌കാരം ഇവോൾവിന് ലഭിച്ചിരുന്നു. കോർ ടീമിനെ വിപുലീകരിക്കാനും ലോകോത്തര നിലവാരമുള്ള ഉൽപ്പന്നം നിർമ്മിക്കാനുമായി ഈ വരുമാനം ഉപയോഗിക്കുമെന്ന് സ്റ്റാർട്ടപ് അറിയിച്ചു.

X
Top