
മുംബൈ: മാനസികവും വൈകാരികവുമായ ആരോഗ്യ സംരക്ഷണത്തിനുള്ള സ്റ്റാർട്ടപ്പായ ലിസ്സൻ അവരുടെ പ്രീ സീഡ് ഫണ്ടിങ്ങിന്റെ ഭാഗമായി ഒരു മില്യൺ ഡോളർ സമാഹരിച്ചു. രണ്ട് മുതിർന്ന എക്സിക്യൂട്ടീവുമാരായ ഡോ. കൃഷ്ണ വീർ സിംഗ്, തരുൺ ഗുപ്ത എന്നിവർ ചേർന്ന് ആരംഭിച്ച ഈ സ്റ്റാർട്ടപ്പ് പൂർണ്ണമായ പരിഹാരങ്ങൾ നൽകിക്കൊണ്ട് മാനസികാരോഗ്യ പ്രശനങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിടുന്നു.
സ്റ്റാർട്ടപ്പിന് നിലവിൽ ഇന്ത്യയിലെ 17 നഗരങ്ങളിൽ സാന്നിധ്യമുണ്ട്. കൂടാതെ ആറ് ആരോഗ്യ സംരക്ഷണ വിഭാഗങ്ങൾക്ക് ഇത് സന്ദർഭോചിതമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ഉൽപ്പന്നത്തിന്റെ സാങ്കേതിക നട്ടെല്ല് ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനം കൂടുതൽ വികസിപ്പിക്കുന്നതിനും കമ്പനി പുതുതായി സമാഹരിച്ച നിക്ഷേപം ഉപയോഗിക്കുമെന്ന് സ്ഥാപകർ പറഞ്ഞു. 25 നഗരങ്ങളിലേക്കും അഞ്ച് പുതിയ ചികിത്സാ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് സ്റ്റാർട്ടപ്പിന്റെ പദ്ധതി.
ഐവിക്യാപ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന ഈ ഫണ്ടിംഗ് റൗണ്ടിൽ വീ ഫൗണ്ടർ സർക്കിൾ, സൂപ്പർമോർഫിയസ് തുടങ്ങിയ സിൻഡിക്കേറ്റുകളും ഗൗരവ് മുഞ്ജൽ (അൺകാഡമിയിലെ സഹസ്ഥാപകനും സിഇഒയും), ഹർഷ് ജെയിൻ (സിഒഒ, ഗ്രോ) തുടങ്ങിയ മാർക്വീ ഏഞ്ചൽ നിക്ഷേപകരും പങ്കെടുത്തു.