ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

കേരളത്തില്‍ 18 ശതമാനം വളര്‍ച്ചയുമായി മെഴ്സിഡസ് ബെന്‍സ്

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മെഴ്‍സിഡസ് ബെന്‍സ് നേടിയത് 18 ശതമാനം വളര്‍ച്ച. രാജ്യത്താകമാനം 10 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോഴാണ് കേരളത്തില്‍ എട്ടു ശതമാനം അധിക വളര്‍ച്ച രേഖപ്പെടുത്തിയത്.

ബെന്‍സ് രാജ്യത്ത് വില്‍ക്കുന്ന കാറുകളില്‍ അഞ്ചു ശതമാനം കേരളത്തിലാണെന്നും കേരളം മെഴ്സിഡസ് ബെന്‍സിന്‍റെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണെന്നും മേഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍ മുഖാമുഖത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് 11,000-12,000 മെര്‍സിഡസ് ബെന്‍സ് വാഹനങ്ങളാണുള്ളത്. വ്യവസായികള്‍, പ്രവാസികള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരാണ് പ്രധാന ഉപഭോക്താക്കള്‍.

80 ശതമാനം ഉപഭോക്താക്കളും വാഹന വായ്പയുടെ സഹായത്തോടെയാണ് ബെന്‍സ് വാഹനങ്ങള്‍ വാങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതില്‍ 50 ശതമാനം വായ്പയും ബെന്‍സ് കമ്പനിയുടെ ഫിനാന്‍സ് വിഭാഗമാണ് ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നത്.

ഈ വര്‍ഷം കേരളത്തില്‍ 25 കോടി രൂപയുടെ നിക്ഷേപമാണ് മെഴ്്‍സിഡസ് ബെന്‍സ് നടത്തിയത്. ഈ വര്‍ഷം മാത്രം 14 പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. ഇ ക്യൂ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ജി 580, ഇക്യൂ എസ്‌യുവി 450 എന്നീ മോഡലുകള്‍ 2025 ആരംഭത്തില്‍ തന്നെ പുറത്തിറക്കും.

ജി ക്ലാസിന്‍റെ അതേ ഘടന നിലനിര്‍ത്തിക്കൊണ്ടാണ് ജി 580 ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇലക്‌ട്രിക് എന്‍ജിനിലാണ് പുതിയ മോഡല്‍ അവതരിപ്പിക്കുക.

ഓഫ്‌റോഡ് വിസിബിലിറ്റിയും 360 ഡിഗ്രി കാമറയുമായാണ് ഇലക്‌ട്രിക് എസ്‌യുവി വരുന്നത്. 32 മിനിറ്റില്‍ 10 മുതല്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 10 വര്‍ഷ വാറണ്ടി നല്‍കുന്നുണ്ട്. പുതുവര്‍ഷ വിപണിയില്‍ വലിയ പ്രതീക്ഷയാണ് ബെന്‍സിനുള്ളത്.

ഇലക്‌ട്രിക് വാഹന വിപണിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിനാണ്. മികച്ച പശ്ചാത്തല സൗകര്യങ്ങള്‍, വിവിധ ഇളവുകള്‍ തുടങ്ങിയവ ഇലക്‌ട്രിക് വാഹന വിപണിയുടെ വളര്‍ച്ചയെ സഹായിച്ചതായും സന്തോഷ് അയ്യര്‍ പറഞ്ഞു.

മഹാവീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യസ്വന്ത് ഝഭക്, കോസ്റ്റല്‍ സ്റ്റാര്‍ പ്രിന്‍സിപ്പല്‍ ഡീലര്‍ വികാസ് ഝഭക്, മെഴ്‌സിഡസ് ബെന്‍സ് കോസ്റ്റല്‍ സ്റ്റാര്‍ എംഡി തോമസ് അലക്‌സ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.

X
Top