കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തേടി വ്യവസായ മേഖലവീടുകളിലെ സ്വർണശേഖരത്തിൽ മുന്നിൽ കേരളവും തമിഴ്നാടുംപുതുവർഷ ദിനത്തിൽ എൽപിജി വില കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയിലെ ഗാർഹിക കടം ഉയരുന്നുഇന്ത്യയിലെ പെട്രോൾ-ഡീസൽ ഡിമാൻഡിൽ വൻ വർധന

മെഴ്‌സിഡസ് ഇക്യുഎസ് എസ്‌യുവി 5804 മാറ്റിക് വിപണിയില്‍

കൊച്ചി: ആഡംബരവും സാങ്കേതികതയും ഒത്തൊരുമിക്കുന്ന ലോകോത്തര ബാറ്ററി വൈദ്യുത കാറായ(Electric Car) ഇ.ക്യു.എസ് സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനമായ(എസ്.യു.വി/SUV) 5804 മാറ്റിക് മെഴ്‌സിഡസ് ബെൻസ്(Mercedes Benz) പുറത്തിറക്കി.

പൂനെയിലെ ചകൻ അത്യാധുനിക ഫാക്‌ടറിയില്‍നിന്നും പ്രാദേശികമായി നിർമിക്കുന്ന ഇ.ക്യു.എസ് എസ്. യു.വി 580 4 മാറ്റിക്ക് ആദ്യമായാണ് യുഎസിന് പുറത്ത് പ്രാദേശികമായി നിർമിക്കുന്നത്. നേരത്തെ ഇ.ക്യു.എസ് 580 സെഡാനും ഇന്ത്യയില്‍ നിർമ്മിച്ചിട്ടുണ്ട്.

ഇതോടെ രണ്ട് ആഡംബര കാറുകള്‍ ഇന്ത്യയില്‍ നിർമ്മിക്കുന്ന ആദ്യ കമ്ബനിയായി മേഴ്‌സിഡസ് മാറി. 30 വർഷത്തെ മേഴ്‌സിഡസ് ബെൻസിന്റെ ഇന്ത്യൻ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് എക്‌സിക്യൂട്ടിവ് ഡയറക്‌ടർ വെങ്കിടേശ് കുല്‍ക്കർണി പറഞ്ഞു.

ബെൻസിന്റെ വൈദ്യുതി വാഹനങ്ങള്‍

ഇ.ക്യു.എ, ഇ.ക്യു.ബി, ഇ.ക്യു.ഇ എസ്.യു.വി, ഇ.ക്യു.എസ് എസ്.യു.വി, ഇ.ക്യു.എസ് സെഡാൻ, മെഴ്‌സിഡസ് മെയ്ബാക്ക് എന്നിവയ്ക്ക് ശേഷം മേഴ്‌സിഡസില്‍നിന്നുള്ള ആറാമത്തെ വൈദ്യുത വാഹനമാണ് ഇ.ക്യു.എസ് എസ് .യു.വി 680 4മാറ്റിക്.

പ്രകടനത്തിലും കാര്യക്ഷമതയിലും ചാർജിംഗ് മികവിലുമെല്ലാം വാഹനം നിലവാരം പുലർത്തുന്നു. നൂതനവും സുരക്ഷിതവും കാര്യക്ഷമവുമാണ് ബാറ്ററി സംവിധാനം. കാറിലെ എംബക്‌സ് ഹൈപ്പർ സ്‌ക്രീൻ ത്രസിപ്പിക്കുന്ന ഒരു ഡിജിറ്റല്‍ പാനലാണ്.

സുരക്ഷയും സ്ഥിരതയും കാറില്‍ ഒത്തുചേരുന്ന വാഹനത്തില്‍ ആർ 1234 വൈ.എഫ് റഫ്രിജറന്റ് ഗ്യാസ് ആണ് ഉപയോഗിക്കുന്നത്.

X
Top