ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

മര്‍ച്ചന്റ് ബാങ്കര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ സെക്യൂരിറ്റി മാര്‍ക്കറ്റിലൊതുക്കണമെന്ന് സെബി

മുംബൈ: സെക്യൂരിറ്റീസ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ടല്ലാതെ മറ്റു ബിസിനസ്സുകള്‍ നടത്താന്‍ മര്‍ച്ചന്റ് ബാങ്കര്‍മാര്‍ക്ക് അനുമതിയില്ലെന്ന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) വിഭാഗമായ പിഎന്‍ബി ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസിന് നല്‍കിയ അനൗപചാരിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലാണ് സെബി ഇക്കാര്യം പറഞ്ഞത്. കേസുകളുടെ അടിസ്ഥാനത്തില്‍ വീക്ഷണം മാറാമെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ സൂചിപ്പിച്ചു.

പിഎന്‍ബിക്ക് വേണ്ടി ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസ്, ഹോം ലോണുകള്‍, കാര്‍ ലോണുകള്‍ തുടങ്ങിയ റീട്ടെയില്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ ഡയറക്ട് ഏജന്റായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ പിഎന്‍ബി ഇന്‍വെസ്റ്റ്‌മെന്റ് സെബിയോട് വിശദീകരണം തേടിയിരുന്നു. അതിനുള്ള മറുപടിയിലാണ് സെബി ഇക്കാര്യം വ്യക്തമാക്കിയത്.

സെക്യൂരിറ്റീസ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ടല്ലാതെ മറ്റൊരു ബിസിനസിലും മര്‍ച്ചന്റ് ബാങ്കര്‍മാര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് 13എ മര്‍ച്ചന്റ് ബാങ്കര്‍ റെഗുലേഷന്‍ ഉദ്ദരിച്ച് സെബി പറഞ്ഞു.

X
Top