ഇന്ത്യക്കാർക്ക് മൂന്ന് മാസത്തിനിടെ ചൈന നൽകിയത് 85000 വിസകൾസിഎൻജി വില 90 രൂപയിലേക്ക്തോക്കിന്‍ മുനയില്‍ ഇന്ത്യ വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെടാറില്ലെന്ന് ഗോയല്‍ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം തളരുന്നുവിദേശനാണ്യ ശേഖരത്തിൽ വൻ കുതിപ്പ്

രാജ്യത്ത് ഗ്രാമീണ ബാങ്കുകളുടെ ലയനം പൂര്‍ണമാകുന്നു; ഒരു സംസ്ഥാനത്ത് ഒന്ന് മാത്രം

രാജ്യത്തെ ഗ്രാമീണ ബാങ്കുകളെ ലയിപ്പിക്കാനായി കേന്ദ്ര ധനമന്ത്രാലം 20 വര്‍ഷം മുമ്പ് തുടങ്ങിയ ശ്രമങ്ങള്‍ ലക്ഷ്യത്തോട് അടുക്കുന്നു. ഒരു സംസ്ഥാനത്ത് ഒരു ഗ്രാമീണ ബാങ്ക് എന്ന പദ്ധതി മെയ് 1 ന് നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ കൂടി വ്യത്യസ്ത റൂറല്‍ ബാങ്കുകളുടെ ലയനം പൂര്‍ത്തിയായി. കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ബിഹാര്‍, മധ്യപ്രദേശ്, ഒഡീഷ, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ലയനം പൂര്‍ത്തിയാക്കുന്നത്. കേരളത്തില്‍ 2013 ല്‍ തന്നെ ഗ്രാമീണ ബാങ്കുകളുടെ ലയനം പൂര്‍ത്തിയായിരുന്നു.

2004-05 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര ധനകാര്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഒരു സംസ്ഥാനത്ത് ഒരു ഗ്രാമീണ ബാങ്ക് എന്ന പദ്ധതി ആരംഭിച്ചത്. ഘട്ടം ഘട്ടമായി ഗ്രാമീണ ബാങ്കുകളുടെ എണ്ണം 196 ല്‍ നിന്ന് കഴിഞ്ഞ വര്‍ഷം 43 വരെയായി കുറച്ചിരുന്നു.

ഗ്രാമീണ ബാങ്കുകളുടെ ബിസിനസ് വളര്‍ച്ച, ചെലവു ചുരുക്കല്‍, ടെക്‌നോളജിയുടെ ഉപയോഗം, മികച്ച ബ്രാന്റിംഗ് എന്നിവ മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

കേരളത്തിലെ ഗ്രാമീണ ബാങ്കുകളുടെ ലയനം 2013 ജൂലൈ എട്ടിന് പൂര്‍ത്തിയായിരുന്നു. അതിന് മുമ്പുണ്ടായിരുന്ന നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കും സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കും ലയിച്ച് മലപ്പുറം ആസ്ഥാനമായി കേരള ഗ്രാമീണ്‍ ബാങ്ക് നിലവില്‍ വന്നിരുന്നു.

570 ബ്രാഞ്ചുകളുമായി കേരള ഗ്രാമീണ്‍ ബാങ്ക് ഇന്ന് കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ ശക്തമായ സ്വാധീനമാണ്.

ആന്ധ്രയില്‍ ചൈതന്യ ഗോദാവരി ബാങ്ക്, പ്രഗതി ഗ്രാമീണ ബാങ്ക്, സപ്തഗിരി ഗ്രാമീണ ബാങ്ക്, ഗ്രാമീണ വികാസ് ബാങ്ക് എന്നിവ ലയിച്ച് അമരാവതി ആസ്ഥാനമായി ആന്ധ്രപ്രദേശ് ഗ്രാമീണ്‍ ബാങ്കായി മാറും. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയാകും സ്‌പോണ്‍സര്‍ ബാങ്ക്.

കര്‍ണാടകയില്‍ കര്‍ണാടക വികാസ് ഗ്രാമീണ്‍ ബാങ്കും കര്‍ണാടക ഗ്രാമീണ്‍ ബാങ്കും ലയിച്ച് ബെല്ലാരി ആസ്ഥാനമായി കാനറ ബാങ്കിന്റെ സ്‌പോര്‍ണ്‍സര്‍ഷിപ്പില്‍ പുതിയ കര്‍ണാടക ഗ്രാമീണ്‍ ബാങ്ക് നിലവില്‍ വരും.

ഗുജറാത്തില്‍ ബറോഡ ഗുജറാത്ത് ഗ്രാമീണ്‍ ബാങ്കും സൗരാഷ്ട്ര ഗ്രാമീണ്‍ ബാങ്കും ലയിച്ച് ഗുജറാത്ത് ഗ്രാമീണ്‍ ബാങ്ക് ആകും. ബറോഡയാകും ആസ്ഥാനം. ബാങ്ക് ഓഫ് ബറോഡയാണ് സ്‌പോണ്‍സര്‍. ജമ്മു കശ്മീരില്‍ രണ്ട് ബാങ്കുകള്‍ ലയിച്ച് ജമ്മു കശ്മീര്‍ ബാങ്ക് ലിമിറ്റഡിന് കിഴില്‍ ഒരു ബാങ്കായി മാറും.

ബിഹാറില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ പാറ്റ്‌ന ആസ്ഥാനമായി പുതിയ ബാങ്ക് വരും. മഹാരാഷ്ട്രയില്‍ ഛത്രപതി സാമ്പാജി നഗറില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സ്‌പോണ്‍സര്‍ഷിപ്പിലാകും പുതിയ ബാങ്ക്. പുതിയ മധ്യപ്രദേശ് ഗ്രാമീണ്‍ ബാങ്കില്‍ രണ്ട് റൂറല്‍ ബാങ്കുകളാണ് ലയിക്കുന്നത്. ഭുവനേശ്വര്‍ ആണ് ആസ്ഥാനം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആണ് സ്‌പോണ്‍സര്‍.

പുതിയ രാജസ്ഥാന്‍ ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം ജയ്പൂരും സ്‌പോണ്‍സര്‍ ബാങ്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമാണ്. ലക്‌നൗ ആസ്ഥാനമായി ഉത്തര്‍പ്രദേശ് ഗ്രാമീണ്‍ ബാങ്ക് നിലവില്‍ വരും. ബാങ്ക് ഓഫ് ബറോഡക്കാകും നിയന്ത്രണം.

ബംഗാളില്‍ മൂന്നു ബാങ്കുകളാണ് ലയിക്കുന്നത്. പുതുതായി രൂപീകരിക്കുന്ന വെസ്റ്റ് ബംഗാള്‍ ഗ്രാമീണ്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ കൊല്‍ക്കത്ത ആസ്ഥാനമായും പ്രവര്‍ത്തിക്കും.

X
Top