Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

മെറ്റ ഇന്ത്യയുടെ പരസ്യവരുമാനം 24 ശതമാനം ഉയർന്ന് 22,730 കോടിയിലെത്തി

കൊച്ചി: ആഗോള സാമൂഹികമാധ്യമ സ്ഥാപനമായ മെറ്റ പ്ലാറ്റ്‌ഫോംസിന്റെ ഇന്ത്യൻ അനുബന്ധ കമ്പനിയായ ‘മെറ്റ ഇന്ത്യ’ (ഫെയ്‌സ്ബുക്ക് ഇന്ത്യ ഓൺലൈൻ സർവീസസ്) 2023-24 സാമ്പത്തികവർഷം 22,730 കോടിരൂപയുടെ പരസ്യവരുമാനം നേടി.

മുൻവർഷത്തെ 18,308 കോടി രൂപയെ അപേക്ഷിച്ച് 24 ശതമാനമാണ് വളർച്ച.

ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് എന്നീ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയാണ് മെറ്റ. ഇന്ത്യയിലെ പ്രവർത്തനഫലത്തെക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല.

2024-ൽ ഇന്ത്യയിൽ ഡിജിറ്റൽ പരസ്യവിപണി 13 ശതമാനം വർധിച്ച് 88,502 കോടി രൂപയാകുമെന്ന് പരസ്യ ഏജൻസിയായ ഗ്രൂപ്പ് എമ്മിന്റെ പഠനത്തിൽ വ്യക്തമാക്കിയിരുന്നു. മെറ്റയുടെ കണക്കുകൾ വ്യക്തമാക്കുന്നത് ദേശീയ ശരാശരിയെക്കാൾ കൂടുതൽ വരുമാനവളർച്ചയാണ്.

മെറ്റ ഇന്ത്യയുടെ പ്രവർത്തനവരുമാനം 9.3 ശതമാനം ഉയർന്ന് 3034 കോടി രൂപയായി. അറ്റാദായമാകട്ടെ, 43 ശതമാനം വർധിച്ച് 505 കോടി രൂപയിലെത്തി.

X
Top