രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

പുതിയ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റ് ഒരുക്കാന്‍ സക്കര്‍ബര്‍ഗിന്റെ കമ്പനി

പുതിയൊരു സോഷ്യല് മീഡിയാ നെറ്റ് വര്ക്ക് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സക്കര്ബര്ഗിന്റെ മെറ്റ എന്ന് റിപ്പോര്ട്ട്. മാസ്റ്റഡോണ് മാതൃകയില് ഒരു ഡീ സെന്ട്രലൈസ്ഡ് സോഷ്യല് മീഡിയാ വെബ്സൈറ്റിന് തുടക്കമിടാനാണ് പദ്ധതിയെന്നാണ് വിവരം.

ട്വിറ്ററിനെ നേരിട്ട് വെല്ലുവിളിക്കാന് ഇതുവഴി മെറ്റയ്ക്കാവും. ഇലോണ് മസ്കിന്റെ വരവോടെ ട്വിറ്ററിന്റെ ജനപ്രീതിയില് വലിയ ഇടിവുണ്ടായിരിക്കുന്ന അവസരത്തിലാണ് മെറ്റയില് നിന്ന് ഇങ്ങനെ ഒരു നീക്കം.

ടെക്സ്റ്റ് അപ്ഡേറ്റുകള് അഥവാ ആളുകള്ക്ക് പറയാനുള്ള കാര്യങ്ങള് എഴുതി പങ്കുവെക്കാനാവുന്ന ഒരു ഡീ സെന്ട്രലൈസ്ഡ് സോഷ്യല് നെറ്റ് വര്ക്കിനായാണ് കമ്പനി ശ്രമിക്കുന്നതെന്നും അതിന് പറ്റിയ അവസരമുണ്ടെന്നാണ് തങ്ങള് വിശ്വസിക്കുന്നതെന്നും മെറ്റയുടെ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു.

ട്വിറ്ററിന്റെ പ്രധാന എതിരാളിയായ മസ്റ്റഡണില് ഉപയോഗിച്ചിരിക്കുന്ന ഡീസെന്ട്രലൈസ്ഡ് സോഷ്യല് നെറ്റ് വര്ക്കിങ് പ്രോട്ടോകോളായ ആക്റ്റിവിറ്റി പബ്ബിന്റെ പിന്തുണയില് തന്നെയാണ് മെറ്റയുടെ പുതിയ സേവനം തയ്യാറാവുന്നത് എന്നാണ് റിപ്പോര്ട്ടുകൾ.

X
Top