കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ബോണ്ട് ഇഷ്യൂവിലൂടെ 10 ബില്യൺ ഡോളർ സമാഹരിച്ച്‌ മെറ്റാ

കാലിഫോർണിയ: കമ്പനിയുടെ ആദ്യത്തെ ബോണ്ട് ഓഫറിംഗിലൂടെ 10 ബില്യൺ ഡോളർ സമാഹരിച്ചതായി ഫേസ്‌ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റാ പ്ലാറ്റ്‌ഫോംസ് ഇങ്ക് അറിയിച്ചു. അതിന്റെ ബിസിനസ്സ് നവീകരിക്കുന്നതിനായി ഓഹരി വാങ്ങലുകൾക്കും നിക്ഷേപങ്ങൾക്കും ഫണ്ട് നൽകാൻ വേണ്ടിയാണ് കമ്പനി ധന സമാഹരണം നടത്തിയത്.

ബുക്കുകളിൽ കടമില്ലാത്ത വൻകിട ടെക്‌നോളജി കമ്പനികളിൽ ഒന്നായ മെറ്റയെ കൂടുതൽ പരമ്പരാഗത ബാലൻസ് ഷീറ്റ് നിർമ്മിക്കാനും അതിന്റെ മെറ്റാവേർസ് വെർച്വൽ റിയാലിറ്റി പോലുള്ള ചില ചെലവേറിയ സംരംഭങ്ങൾക്ക് പണം നൽകാനും ഈ ധന സമാഹരണം സഹായിക്കും.

മറ്റ് ടെക് ഭീമൻമാരായ ആപ്പിൾ ഇങ്ക് , ഇന്റൽ കോർപറേഷൻ എന്നിവയും അടുത്തിടെ ബോണ്ടുകൾ പുറത്തിറക്കിയിരുന്നു, ബോണ്ടിലുടെ അവ യഥാക്രമം 5.5 ബില്യൺ ഡോളർ, 6 ബില്യൺ ഡോളർ എന്നിങ്ങനെ സമാഹരിച്ചിരുന്നു. ജൂലൈ അവസാനത്തിൽ, മെറ്റ വരുമാനത്തിൽ അതിന്റെ ആദ്യത്തെ ത്രൈമാസ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

X
Top