
ന്യൂഡല്‍ഹി:10:1 അനുപാതത്തില്‍ ഓഹരി വിഭജനം പ്രഖ്യാപിച്ചിരിക്കയാണ് ഹൈടെക്ക് പൈപ്പ്‌സ് ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപയുള്ള 10 ഓഹരികളാക്കി വിഭജിക്കും. പണലഭ്യത ഉറപ്പുവരുത്താനും ഓഹരികള്‍ താങ്ങാവുന്നതാക്കാനുമാണ് വിഭജനമെന്ന് കമ്പനി പറയുന്നു.
റെക്കോര്‍ഡ് അറ്റാദായമാണ് മൂന്നാം പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ നിന്നും 28 ശതമാനം ഉയര്‍ന്ന് അറ്റാദായം 13.02 കോടി രൂപയായി. 569.29 കോടി രൂപയാണ് വരുമാനം.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 29 ശതമാനവും വര്‍ധനവ്. 1,108.26 കോടിയുടെ വിപണി മൂല്യമുള്ള ഹൈടെക് പൈപ്പ്സ് ലിമിറ്റഡ് ലോഹ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ചെറുകിട കമ്പനിയാണ്. ഹൈ-ടെക് പൈപ്പ്‌സ് ലിമിറ്റഡ് (HTPL)ഇന്ത്യന്‍ പൈപ്പിംഗ് മേഖലയിലെ അറിയപ്പെടുന്ന ബ്രാന്‍ഡ് നാമമാണ്.
ഇആര്‍ഡബ്ല്യു പൈപ്പുകളുടെ ഇന്ത്യയിലെ മുന്‍നിര വിതരണക്കാരായ കമ്പനിയുടെ ആസ്ഥാനം ന്യൂഡല്‍ഹിയിലാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍, ടെലികോം, പ്രതിരോധം, വൈദ്യുതി വിതരണം, റെയില്‍വേ, വിമാനത്താവളങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബൈല്‍, കൃഷി തുടങ്ങി വിവിധ വ്യവസായങ്ങള്‍ക്കായി, സ്ഥാപനം വിവിധതരം സ്റ്റീല്‍ ട്യൂബുകളും പൈപ്പുകളും നിര്‍മ്മിക്കുന്നു.