Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ക്രാവാടെക്‌സ് ബ്രാൻഡ്‌സിനെ സ്വന്തമാക്കാൻ മെട്രോ ബ്രാൻഡ്‌സ്

മുംബൈ: ഇന്ത്യയിലെ സ്‌പോർട്‌സ്, അത്‌ലെഷർ വിഭാഗത്തിലെ അവരുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനായി ക്രാവാടെക്‌സ് ബ്രാൻഡ്‌സ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരി പങ്കാളിത്തം ഏറ്റെടുക്കുന്നതിനുള്ള ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവച്ചതായി മൾട്ടി-ബ്രാൻഡ് ഫുട്‌വെയർ റീട്ടെയിൽ ശൃംഖലയായ മെട്രോ ബ്രാൻഡ് ലിമിറ്റഡ് അറിയിച്ചു.

ഇറ്റാലിയൻ സ്‌പോർട്‌സ് വെയർ ബ്രാൻഡായ ഫിലയുടെ എക്‌സ്‌ക്ലൂസീവ് ലൈസൻസിയും സ്‌പോർട്‌വെയർ ബ്രാൻഡായ പ്രൊലൈന്റെ ഉടമസ്ഥരുമായ ഒരു റീട്ടെയിൽ, ബ്രാൻഡ് ലൈസൻസിംഗ്, ഡിസ്ട്രിബ്യൂഷൻ, സോഴ്‌സിംഗ് കമ്പനിയാണ് ക്രാവാടെക്‌സ് ബ്രാൻഡ്‌സ്. ഇടപാട് വ്യവസ്ഥകൾ നിറവേറ്റുന്നതിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു.

ക്രാവാടെക്‌സ് ബ്രാൻഡ്‌സ് ലിമിറ്റഡിലെ നിലവിലുള്ള നിക്ഷേപകരായ പാരാഗൺ പാർട്‌ണേഴ്‌സ് ഈ ഇടപാടിന്റെ ഭാഗമായി അതിന്റെ മുഴുവൻ ഓഹരികളും വിൽക്കും. ഈ ഏറ്റെടുക്കലിലൂടെ, മെട്രോ ബ്രാൻഡ്സിന് പ്രോലൈനിന്റെ എക്‌സ്‌ക്ലൂസീവ് അവകാശങ്ങളും ഫിലയുടെ ഇന്ത്യയിലെ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകൾ, എയർപോർട്ട് സ്റ്റോറുകൾ, ഡിസ്ട്രിബ്യൂഷൻ, ഓൺലൈൻ മാർക്കറ്റ് പ്ലേസുകൾ, വെബ് സ്റ്റോറുകൾ എന്നിവയുൾപ്പെടെ ഫോർമാറ്റുകളിലുടനീളമുള്ള വിൽപ്പന, വിതരണ അവകാശങ്ങൾ എന്നിവയും ലഭിക്കും.

X
Top