Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

റീട്ടെയിൽ ശൃംഖല വിപുലീകരിക്കാൻ പദ്ധതിയിട്ട് മെട്രോ ബ്രാൻഡ്‌സ്

കൊച്ചി: ഫുട്‌വെയർ റീട്ടെയിലറായ മെട്രോ ബ്രാൻഡ്‌സ് ലിമിറ്റഡ്, മെട്രോ ഷൂസ്, മോച്ചി എന്നിവയുൾപ്പെടെയുള്ള ഫോർമാറ്റുകളിലായി 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഏകദേശം 260 സ്റ്റോറുകൾ കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നു. പണപ്പെരുപ്പ സമ്മർദങ്ങൾക്കിടയിലും ജൂൺ പാദത്തിൽ കമ്പനി ശക്തമായ വളർച്ച കൈവരിച്ചിരുന്നു.

ഇത് ആദ്യത്തെ കോവിഡ് രഹിത പാദമാണെന്നും ഉപഭോക്താക്കൾ ഓഫ്‌ലൈൻ ഷോപ്പിംഗിലേക്ക് ശക്തമായി തിരിച്ചെത്തുന്നതായും, എല്ലാ വിഭാഗങ്ങളിലും ശക്തമായ വിൽപ്പന പ്രകടനത്തിന് സാക്ഷ്യം വഹിച്ചതായും മെട്രോ ബ്രാൻഡ്‌സ് ലിമിറ്റഡിന്റെ സിഇഒ നിസാൻ ജോസഫ് പറഞ്ഞു. കൂടാതെ ഓമ്‌നി-ചാനൽ തന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഓൺലൈൻ വിൽപ്പനയിലെ വളർച്ചയുടെ ആക്കം കമ്പനി തുടർന്നതായും അദ്ദേഹം പറഞ്ഞു.

മെട്രോ ബ്രാൻഡുകളുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ പാദമായിരുന്നു കഴിഞ്ഞ ഒന്നാം പാദം. മെട്രോ ബ്രാൻഡ്‌സ് നിലവിൽ 644 സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. മെട്രോ ഷൂസ്, മോച്ചി, വാക്ക്‌വേ എന്നിവയുൾപ്പെടെ വിവിധ ബ്രാൻഡുകൾക്ക് കീഴിലാണ് കമ്പനി അതിന്റെ സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 260 സ്റ്റോറുകൾ കൂട്ടിച്ചേർക്കാൻ തങ്ങൾ പദ്ധതിയിടുന്നതായി നിസാൻ ജോസഫ് പറഞ്ഞു.

X
Top