ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

7 മാസത്തിനിടെ എസ്‌ഐപി വഴി നിക്ഷേപിച്ചത്‌ ഒരു ലക്ഷം കോടി

മുംബൈ: സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ ഐപി ) വഴി ഗണ്യമായ നിക്ഷേപമാണ്‌ മ്യൂച്വല്‍ ഫണ്ടുകളിലെത്തുന്നത്‌. 2023-24ല്‍ ഇതുവരെ എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചത്‌ 1.08 ലക്ഷം കോടി രൂപയാണ്‌.

ഒക്‌ടോബറില്‍ മാത്രം എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത്‌ 16,928 കോടി രൂപയാണ്‌. ഇത്‌ എസ്‌ഐപി വഴി ഒരു മാസം നിക്ഷേപിക്കപ്പെടുന്ന റെക്കോഡ്‌ തുകയാണ്‌.

മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എസ്‌ഐപി നിക്ഷേപതുക 8.59 ലക്ഷം കോടി രൂപയാണ്‌. മുന്‍മാസം ഇത്‌ 8.70 ലക്ഷം കോടി രൂപയായിരുന്നു. എസ്‌ഐപി വഴി ഇക്വിറ്റി ഫണ്ടുകളില്‍ കഴിഞ്ഞ മാസം നിക്ഷേപിക്കപ്പെട്ടത്‌ 19,960 കോടി രൂപയായിരുന്നു. അതേ സമയം ഡെറ്റ്‌ ഫണ്ടുകളില്‍ ഒക്‌ടോബറില്‍ 42,634 കോടി രൂപ നിക്ഷേപിക്കപ്പെട്ടു.

മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 42,634 കോടി രൂപയാണ്‌. മുന്‍മാസത്തെ അപേക്ഷിച്ച്‌ ആസ്‌തിയില്‍ 0.3 ശതമാനം വര്‍ധനയുണ്ടായി. ഒക്‌ടോബറില്‍ സ്‌മോള്‍കാപ്‌ ഫണ്ടുകളില്‍ ഉയര്‍ന്ന തോതില്‍ നിക്ഷേപം നടന്നു.

4495 കോടി രൂപയാണ്‌ ഒക്‌ടോബറില്‍ സ്‌മോള്‍കാപ്‌ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌. 2678 കോടി രൂപയാണ്‌ ഈ ഫണ്ടുകളിലെ മുന്‍മാസത്തിലെ നിക്ഷേപം.

X
Top