രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

എംജി മോട്ടോര്‍ ഇന്ത്യയുടെ 20% ഓഹരികള്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍ എടുത്തേക്കും

ചൈനയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ഷാങ്ഹായ് ഓട്ടോമോട്ടീവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ എം.ജി മോട്ടോര്‍ ഇന്ത്യ ഓഹരി വില്‍പ്പനയ്ക്കായി ആഭ്യന്തര സ്റ്റീല്‍ കമ്പനിയായ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ‘ഓട്ടോകാര്‍ പ്രൊഫഷണല്‍’ റിപ്പോര്‍ട്ട് ചെയ്തു.

നേരിട്ടുള്ള വിദേശ നിക്ഷേപ നിര്‍ദ്ദേശം തടസപ്പെട്ടു

കേന്ദ്ര സര്‍ക്കാരുമായി നേരിട്ടുള്ള വിദേശ നിക്ഷേപ നിര്‍ദ്ദേശം തടസപ്പെട്ടതോടെ നിലവില്‍ എം.ജി മോട്ടോര്‍ ഇന്ത്യ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ മാതൃ കമ്പനിയില്‍ നിന്നും വായ്പകളെ ആശ്രയിക്കുകയാണ്.

ഇന്ത്യയില്‍ ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുള്ള എം.ജി, കൂടുതല്‍ നിക്ഷേപിക്കുന്നതിന് 2020-ല്‍ അനുമതിക്കായി കേന്ദ്ര സര്‍ക്കാരിന് എഫ്.ഡി.ഐ നിര്‍ദ്ദേശം അയച്ചിരുന്നു. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ നിക്ഷേപം നിര്‍ത്തിവെക്കുകയായിരുന്നു.

കരാര്‍ ഉടന്‍ ഒപ്പിട്ടേക്കാം

എംജി മോട്ടോര്‍ കുറഞ്ഞത് 16,494 കോടി മുതല്‍ 20,617 കോടി രൂപ വരെ (2 ബില്യണ്‍ ഡോളര്‍ മുതല്‍ 2.5 ബില്യണ്‍ ഡോളര്‍ വരെ) മൂല്യം കണക്കാക്കി 15-20 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിനാണ് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തുന്നത്. ഇത് 2,000 മുതല്‍ 3,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് കമ്പനിയെ സഹായിക്കും.

ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചര്‍ച്ച വിജയിച്ചാല്‍ ഇരു കമ്പനികളും മാസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ കരാര്‍ ഒപ്പിട്ടേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ആദ്യ പ്രവേശനം

ചര്‍ച്ചകള്‍ വിജയിച്ചാല്‍ എം.ജി മോട്ടോറിന് ഭാവി വിപുലീകരണ പദ്ധതികള്‍ നടത്തുന്നതിന് വായ്പകളുടെയൊപ്പം ഈ തുകയുടെ അധിക സഹായവും ലഭിക്കുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ജെ.എസ്.ഡബ്ല്യു സ്റ്റീലിനെ സംബന്ധിച്ചിടത്തോളം കരാറായാല്‍ ഇത് കമ്പനിയുടെ വാഹന വിഭാഗത്തിലേക്കുള്ള ആദ്യ പ്രവേശനത്തെ അടയാളപ്പെടുത്തും.

X
Top