കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

പുതുതലമുറ വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ച് എം ജി മോട്ടോര്‍സ്

കൊച്ചി: പുതുതലമുറ ശ്രേണിയിലെ ഒമ്പത് ആഗോള മോഡലുകളുടെ പ്രദര്‍ശനമൊരുക്കി എം.ജി മോട്ടോര്‍സ് ഇന്ത്യ. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലാണ് തങ്ങളുടെ താരനിരകളെ എം.ജി മോട്ടോര്‍സ് പ്രദര്‍ശിപ്പിച്ചത്.

ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍സ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍സ്, ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍സ്, ഇന്റേണല്‍ കംബസ്റ്റ്യന്‍ എഞ്ചിന്‍ മോഡലുകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.

കരുത്തുറ്റ ബാറ്ററി മാനേജ്മെന്റുള്ള നൂതന മോഡലുകള്‍, ഐ.എം5, ഐ.എം6, പ്രീമിയം പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ എംജി എച്ച്എസ്, ഗ്രാന്‍ഡ് എസ്യുവി മോഡല്‍ എം, കോമറ്റ് ബ്ലാക്ക്സ്റ്റോം, ആഡംബരപൂര്‍ണ്ണമായ എംജി7 ട്രോഫി എഡിഷന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ഗ്ലോസ്റ്ററിന് സമാനമായ രൂപകല്‍പനയില്‍ ഗ്ലോസ്റ്ററിനേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന എം.ജി മജസ്റ്റര്‍ എന്ന പ്രീമിയം വാഹനവും എം.ജി പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്.

സമകാലിക സാങ്കേതികവിദ്യയും ഗംഭീരവുമായ രൂപകല്‍പ്പനയും ഉള്‍ക്കൊള്ളുന്ന ഒരു ആഡംബര സെഡാനാണ് ഐ.എം5. നൂതനമായ സോളിഡ്-സ്റ്റേറ്റ് ബാറ്ററിയാണ് വാഹനത്തിന്റെ കാതല്‍. പ്രകടനത്തില്‍ ഒട്ടും തന്നെ വിട്ടുവീഴ്ച ചെയ്യില്ല എന്ന വാഗ്ദാനമാണ് വാഹനം നല്‍കുന്നത്.

ഓള്‍-ഇലക്ട്രിക് എസ്യുവിയില്‍ അഡ്വാന്‍സ്ഡ് ലിസാര്‍ഡ് ഡിജിറ്റല്‍ ഷാസിയും ഫോര്‍-വീല്‍ സ്റ്റിയറിങ് സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്ന മോഡലാണ് ഐ.എം.6. ഡി പ്ലസ് സെഗ്മെന്റ് എസ്യുവിയായാണ് മോഡല്‍ എം-നെ കമ്പനി ഒരുക്കിയിരിക്കുന്നത്. നൂതനആഡംബരം, വിശാലത, സുഖസൗകര്യങ്ങള്‍ എന്നിവ ഒത്തുചേരുന്ന വാഹനം ഏത് ഭൂപ്രദേശത്തും അനുയോജ്യമാണ്.

പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍ ഇലക്ട്രിക്, പെട്രോള്‍ പവര്‍ എന്നിവ സംയോജിപ്പിച്ച് കാര്യക്ഷമവും സുസ്ഥിരവുമായ ഡ്രൈവിങ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഒരു വൈവിധ്യമാര്‍ന്ന എസ്യുവിയാണ്. എംജി എച്ച്എസ്.

പവര്‍, കൃത്യത, ചാരുത എന്നിവയെ മികച്ച രീതിയില്‍ സമന്വയിപ്പിച്ചിരിക്കുന്ന വാഹനമാണ് എംജി 7 ട്രോഫി എഡിഷന്‍. ആകര്‍ഷകമായ പ്രകടനം നല്‍കുന്ന ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍, സ്ലീക്കും സ്‌റ്റൈലിഷുമായ ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സുരക്ഷാ സവിശേഷതകള്‍ എന്നിവ സംയോജിപ്പിച്ചിരിക്കുന്ന ഈ ഫാസ്റ്റ്ബാക്ക് സ്‌പോര്‍ട്‌സ് സെഡാന്‍ ഒരു യഥാര്‍ത്ഥ മാസ്റ്റര്‍പീസാണ്.

X
Top