- ഇന്ധനത്തില്‍ 15% ലാഭം വാഗ്ദാനം ചെയ്യുന്നതിലൂടെ ചരക്ക് വാഹന ഓപ്പറേറ്റര്‍മാര്‍ക്ക് 3 ലക്ഷം രൂപ വരെ* ലാഭിക്കുവാന്‍ സഹായിക്കുന്നു.
- പരമ്പരാഗത ട്യൂബ് ടയറുകളേക്കാള്‍ 20%* ഉയര്‍ന്ന ടയര്‍ ആയുസ്സ്.
ഇന്ത്യ: ലോകത്തെ ടയര്‍ സാങ്കേതിക വിദ്യാ നേതാക്കളായ മിഷലിന്‍ അതിന്റെ ഏറ്റവും ഇന്ധനക്ഷമമായ ട്രക്ക്, ബസ് ടയറായ മിഷലിന്‍ എക്‌സ് മള്‍ട്ടി എനര്‍ജി സെഡ്+ ഇന്ത്യന്‍ വിപണിക്കായി പുറത്തിറക്കിയിരിക്കുന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ പുതിയ ശ്രേണിയില്‍പ്പെട്ട ടയര്‍ ഇന്ത്യന്‍ റോഡുകള്‍ക്ക്ം ലോഡ് സാഹചര്യങ്ങള്‍ക്കും വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയെടുത്തിട്ടുള്ളതാണെന്ന് മാത്രമല്ല, ഇന്ധനക്ഷമമായ ടയറുകൾക്കായുള്ള ആവശ്യം ഇന്ത്യയിലെ ചരക്ക് വാഹന ഉടമസ്ഥർക്കിടയിൽ വളര്‍ന്നു വരുന്നതും കണക്കിലെടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്.
ടയര്‍ സാങ്കേതിക വിദ്യയിലെ നിര്‍ണ്ണായകമായ പുരോഗതിയെ പ്രതിനിധാനം ചെയ്യുന്ന മിഷലിന്‍ എക്‌സ് മള്‍ട്ടി എനര്‍ജി സെഡ്+ 15% ഇന്ധനം ലാഭിക്കുവാന്‍ സഹായിക്കുന്ന ഈ വ്യവസായ മേഖലയിലെ ഏറ്റവും കുറഞ്ഞ റോളിങ്ങ് റസിസ്റ്റന്‍സ് വാഗ്ദാനം ചെയ്യുന്നു. ഈ ട്യൂബ്ലെസ് ട്രക്ക് ടയര്‍ 295/80 ആര്‍ 22.5 എന്ന വലിപ്പത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എക്‌സ് മള്‍ട്ടി എനര്‍ജി സെഡ്+ പാറ്റേണ്‍ നല്‍കിയിരിക്കുന്ന ഈ ടയറുകള്‍ മിഷലിന്‍ എക്‌സ് മള്‍ട്ടി എനര്‍ജി സെഡ് എന്ന പ്രസിദ്ധമായ ടയറുകളുടെ നിലവാരം ഉയര്‍ത്തിയ പതിപ്പാണ് എന്നു മാത്രമല്ല 8 ടണ്‍ വരെ** കാര്‍ബണ്‍-ഡൈ-ഓക്‌സൈഡ് പുറത്ത് വിടുന്നത് കുറയ്ക്കുവാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്തതതുമാണ്.
“2020-ന്റെ തുടക്കത്തില്‍ എക്‌സ് മള്‍ട്ടി എനര്‍ജി സെഡ് നിര വിജയകരമായി പുറത്തിറക്കിയതിനു ശേഷം ഞങ്ങളുടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി അടുത്ത തലമുറ മിഷലിൻ എക്‌സ് മള്‍ട്ടി എനര്‍ജി സെഡ്+ നിരയുമായി വന്നെത്തുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശം കൊള്ളുന്നു,’‘ മിഷലിന്‍ ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ ശന്തനു ദേശ്പാണ്ഡെ പറഞ്ഞു. “ചരക്ക് ഗതാഗത മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ ഉയര്‍ന്ന ഇന്ധന ചെലവ് പരിഹരിക്കുന്ന ഒന്നാണ് മിഷലിൻ എക്‌സ് മള്‍ട്ടി എനര്‍ജി സെഡ് +. ഇന്ധന ചെലവ് പ്രവര്‍ത്തന ചെലവിന്റെ 60%-മാണ് എന്ന വസ്തുത വച്ചു നോക്കുമ്പോൾ മികച്ച ഇന്ധനക്ഷമത നല്‍കിയും മൊത്തത്തിലുള്ള ചെലവുകള്‍ കുറച്ചും ചരക്ക് ലോറി ഉടമകള്‍ നേരിടുന്ന പ്രയാസങ്ങള്‍ കുറയ്ക്കുന്നു ഇത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഷലിനെ സംബന്ധിച്ചിടത്തോളം, സുസ്ഥിരമായ ഭാവിയും സാങ്കേതികവിദ്യയിലെ പുരോഗതിയും ഒരുമിച്ച് മുന്നോട്ട് പോകുന്ന ഒന്നാണ്. പരിസ്ഥിതിയോടുള്ള ബഹുമാനം ദീർഘകാലമായുള്ള പ്രതിബദ്ധതയും മിഷലിന്റെ അഞ്ച് പ്രധാന മൂല്യങ്ങളിൽ ഒന്നുമാണ്. 30 വർഷത്തിലേറെയായി ഗ്രൂപ്പ് അതിന്റെ പാരിസ്ഥിതിക ആഘാതം സൃഷ്ട്ടിക്കുന്ന പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു വരുന്നു. അതോടൊപ്പം തന്നെ കുറഞ്ഞ പാരിസ്ഥിതിക പ്രഭാവം സൃഷട്ടിക്കുന്ന നൂതനമായ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിഹാരങ്ങളും രൂപകൽപ്പന ചെയ്യാനുള്ള കഴിവും പ്രകടിപ്പിച്ചു. ടയറുകളിൽ, “ഹരിത” ടയർ പുറത്തിറക്കി 1992 മുതൽ മിഷലിൻ വഴി കാട്ടിയായി. 8 ടൺ** വരെ കാർബൺഡൈഓക്സൈഡ് (CO2) പുറത്ത് വിടുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന മിഷലിന്‍ എക്‌സ് മള്‍ട്ടി എനര്‍ജി സെഡ്+ 2030-ഓടെ മിഷലിൻ ഗ്രൂപ്പിന്റെ കാർബൺഡൈഓക്സൈഡ് പുറത്തു വിടൽ കുറയ്ക്കൽ പ്രതിബദ്ധതയിലേക്ക് കാര്യമായ സംഭാവന നൽകും.
ഈ ടയർ നിര അംഗീകൃത മിഷലിന്‍ ഡീലര്‍മാരില്‍ നിന്നും ഇപ്പോൾ ലഭ്യമാണ്.
* 14 ഡബ്ലിയു വാഹനത്തില്‍ മത്സരിക്കുന്ന ടി ടി ടയറുകള്‍ക്കെതിരെ നടത്തിയ ആഭ്യന്തര സിമുലേഷന്‍ ടെസ്റ്റ് ഡാറ്റയുടെ അടിസ്ഥാനത്തില്‍.
** പ്രതിമാസം 8000 കിലോമീറ്റര്‍ ഓടുന്ന ഒരു 14 ഡബ്ലിയു ട്രക്കിനുള്ള പ്രതിശീര്‍ഷ കാര്‍ബണ്‍-ഡൈ-ഓക്‌സൈഡ് പുറത്ത് വിടല്‍ കുറയ്ക്കല്‍.