ന്യൂഡല്‍ഹി: മൈക്രോകാപ്പ് കമ്പനിയായ ജെഎംഡി വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 23 നിശ്ചയിച്ചു. 1:1 അനുപാതത്തിലാണ് ബോണസ് ഓഹരി വിതരണം. ഒരു ഓഹരിയ്ക്ക് മറ്റൊരു ഓഹരി ബോണസായി ലഭിക്കും.
സെപ്തംബര്‍ 22 ന് എക്‌സ് ബോണസാകുന്ന ഓഹരി, വ്യാഴാഴ്ച റെക്കോര്‍ഡ് ഉയരമായ 13.93 രൂപ രേഖപ്പെടുത്തി. 2022 ല്‍ 250 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ഓഹരികൂടിയാണ് ജെഎംഡി വെഞ്ച്വേഴ്‌സ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ 4 രൂപയില്‍ നിന്ന് തുടങ്ങിയ കുതിപ്പാണ് ഇപ്പോള്‍ 13.93 രൂപയില്‍ നില്‍ക്കുന്നത്.
9.30 രൂപയില്‍ നിന്നും 13.93 രൂപയിലേയ്ക്ക് മുന്നേറിയ ഓഹരി ഒരുമാസത്തില്‍ 50 ശതമാനവും ഉയര്‍ന്നു. 2022 ഉത്പാദിപ്പിച്ച മള്‍ട്ടിബാഗര്‍ ഓഹരികളിലൊന്നാകാനും അതുകൊണ്ടുതന്നെ ജെഎംഡി വെഞ്ച്വേഴ്‌സിനായി.