മുംബൈ: ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഗ്രിഡിയന്റ് ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി 35 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയതായി വിവാന്ത ഇന്‍ഡസ്ട്രീസ് അറിയിച്ചു. 18 മാസത്തിനുള്ളില്‍ പ്ലാന്റ് സ്ഥാപിക്കും.
വ്യാഴാഴ്ച വിവാന്റ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 5 ശതമാനം ഉയര്‍ന്ന് 3.83 രൂപ അപ്പര്‍ സര്‍ക്യൂട്ടിലെത്തി. വെറും 6 മാസത്തിനുള്ളില്‍ 170.91 ശതമാനം മള്‍ട്ടിബാഗര്‍ റിട്ടേണാണ് സ്്‌റ്റോക്ക് നല്‍കിയത്.
വിവാന്ത ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (VIL) എഞ്ചിനീയറിംഗ് സേവനങ്ങള്‍ നല്‍കുന്നു. ഭൂമി സര്‍വേയും സംഭരണവും, പ്രോജക്ട് ഡിസൈനിംഗ്, സാമ്പത്തിക പഠനം, ഫണ്ടിംഗ്, മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ എന്നിവയാണ് പ്രധാന സേവനങ്ങള്‍.
ഈ സിവില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വിപണി മൂല്യം 68 കോടി രൂപയാണ്. ത്രൈമാസ ഫലങ്ങളിലും വാര്‍ഷിക ഫലങ്ങളിലും കമ്പനി മികച്ച സംഖ്യകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലാംപാദത്തിലെ അറ്റ വില്‍പ്പന മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 3,238 ശതമാനമാണ് കുതിച്ചുയര്‍ന്നത്.
സ്റ്റോക്കിന് 19.33x പിഇയും 13.24 ശതമാനം ആര്‍ഒഇയും ഉണ്ട്.